
മലപ്പുറം: കൺസ്യൂമർഫെഡ് മദ്യവില്പനശാലയിൽ വിജിലൻസ് സംഘത്തിന്റെ മിന്നൽ പരിശോധന. മലപ്പുറം മുണ്ടുപറമ്പിലെ വിദേശ മദ്യവില്പനശാലയിലാണ് കൈക്കൂലി വാങ്ങുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് പരിശോധന നടന്നത്. പരിശോധനയിൽ ഇവിടെ നിന്നും കണക്കിൽപ്പെടാത്ത 43,430 രൂപ പിടിച്ചെടുത്തു. മുണ്ടുപറമ്പ് വിദേശ മദ്യ വില്പനശാലയിലെ ചില ഉദ്യോഗസ്ഥർ മദ്യ കമ്പനികളുടെ ഏജന്റുമാരിൽ നിന്നും കൈക്കൂലി വാങ്ങുന്നുവെന്നായിരുന്നു വിജിലൻസിന് രഹസ്യ വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. ഉദ്യോഗസ്ഥരിൽ നിന്നാണ് പണം പിടിച്ചെടുത്തതെന്നും അന്വേഷണം തുടരുമെന്നും വിജിലൻസ് സംഘം അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam