കഴിഞ്ഞ 25 - തീയതിയാണ് ട്രെയിനിൽ യാത്രക്കെത്തിയ ഒരു സ്ത്രീയുടെ ബാഗിൽ നിന്നും അഞ്ചു ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങള്‍ മോഷ്ടിച്ചത്.

തിരുവനന്തപുരം:തിരുവനന്തപുരത്തെ റെയിൽവേ പ്ലാറ്റ് ഫോമിൽ നിന്ന് യാത്രക്കാരിയുടെ അഞ്ചു പവൻ സ്വർണം മോഷ്ടിച്ചയാളെ കണ്ടത്തി. തമിഴ്നാട് സ്വദേശി ശ്യാം ക്രിസ്പിനെ പിടികൂടിയത് 200ഓളം ക്യാമറകൾ പരിശോധിച്ച ശേഷം. ഇയാൾ ഒളിപ്പിച്ചുവെച്ച ആഭരണങ്ങളും വീണ്ടെടുത്ത് ആർപിഎഫും റെയിൽവേ പൊലീസും. കഴിഞ്ഞ 25 - തീയതിയാണ് ട്രെയിനിൽ യാത്രക്കെത്തിയ ഒരു സ്ത്രീയുടെ ബാഗിൽ നിന്നും അഞ്ചു ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങള്‍ മോഷ്ടിച്ചത്. ആപിഎഫിന് ലഭിച്ച പരാതിയെ തുടർന്ന് അന്വേഷണം തുടങ്ങി. സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് നിർണായകമായത്. നഗരത്തിലെ 200 ക്യാമറകള്‍ പരിശോധിച്ചാണ് പ്രതിയിലേക്ക് എത്തിയത്. കന്യാകുമാരി ഭൂതപ്പാണ്ടി സ്വദേശി ശ്യാം ക്രിസ്പിയാണ് പ്രതി. 

Add Asianetnews as a Preferred SourcegooglePreferred

YouTube video player

നെടുമങ്ങാട് നിന്നും വിവാഹം കഴിച്ച പ്രതി ആ കുടുംബവുമായി അകന്ന് കഴിയുകയാണ്. മദ്യപിച്ച് കറങ്ങി നടക്കുകയാണ് പതിവ്. നെടുമങ്ങാട് വാണ്ടയിലെ ഒരു മില്ലിന് സമീപം ഒളിപ്പിച്ചുവച്ചിരുന്ന സ്വർണാഭരണങ്ങളും പൊലസ് കണ്ടെത്തി. കേരള റെയിൽവേ പൊലിസപം ആർപിഎഫ് ക്രൈം ഇൻറലിജൻസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതി മയക്കുമരുന്നും ഉപയോഗിക്കുന്നയാളാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം