ബീവറേജ് കുത്തിത്തുറന്ന് 92000 രൂപയുടെ മദ്യം, 22000 രൂപയും മോഷ്ടിച്ചു; മോഷ്ടാക്കള്‍ പിടിയിലായത് ഇങ്ങനെ

Published : Jan 18, 2025, 02:37 PM IST
ബീവറേജ് കുത്തിത്തുറന്ന് 92000 രൂപയുടെ മദ്യം, 22000 രൂപയും മോഷ്ടിച്ചു; മോഷ്ടാക്കള്‍ പിടിയിലായത് ഇങ്ങനെ

Synopsis

ഈമാസം എട്ടിനായിരുന്നു മോഷണം നടന്നത്. 22000 രൂപയും 92000 രൂപയുടെ മദ്യവുമാണ് ഇവര്‍ മോഷ്ടിച്ചിരുന്നത്.

കല്‍പ്പറ്റ : തൊണ്ടർനാട് കോറോത്തെ ബീവറേജ് ഔട്ലറ്റിൽ മോഷണം നടത്തിയ രണ്ട് പേര്‍ പൊലീസ് പിടിയില്‍. പേരാമ്പ്ര കൂത്താളി സ്വദേശി സതീശൻ (41) എറണാകുളം തൃപ്പൂണിത്തറ സ്വദേശി ബൈജു [49] എന്നിവരാണ് പിടിയിലായത്. ഈമാസം എട്ടിനായിരുന്നു മോഷണം നടന്നത്. 22000 രൂപയും 92000 രൂപയുടെ മദ്യവുമാണ് ഇവര്‍ മോഷ്ടിച്ചിരുന്നത്.

പ്രതികളുടെ ചിത്രം നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിരുന്നു. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായക തെളിവായത്. തൊണ്ടർനാട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്. എച്ച്. ഓ എസ്. അഷ്റഫിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ കെ.പി. അബ്ദുൽ അസീസ്, കെ. മൊയ്തു, ബിൻഷാദ് അലി, എസ്. സി.പി.ഒ. ജിമ്മി ജോർജ്, സി.പി.ഒ. മാരായ ശ്രീജേഷ്, ഷിന്റോ ജോസഫ് എന്നിവരാണ്  പ്രതികളെ പിടികൂടിയത്.

കൃഷിനാശം, ജീവന് ഭീഷണി; മലപ്പുറത്ത് 90 കിലോ ഭാരമുള്ള കാട്ടുപന്നിയെ വെടിവെച്ചു കൊന്ന് നാട്ടുകാര്‍

ചങ്ങരംകുളം മൂക്കുതല ക്ഷേത്രത്തിൽ നെറ്റിപ്പട്ടം കെട്ടി ഇറക്കുന്നതിനിടെ ആനയിടഞ്ഞു, ചീരോത്തിനെ തളച്ച് പാപ്പാൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യീട്യൂബില്‍ കാണാം..

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മോദി നാളെ തിരുവനന്തപുരത്ത്; കിഴക്കേക്കോട്ട താൽക്കാലിക റെഡ് സോൺ, വാഹനങ്ങൾ വഴിതിരിച്ച് വിടും, രാവിലെ 7 മണി മുതൽ ഗതാഗത നിയന്ത്രണം
അല്ലെങ്കിൽ സ്ഥാപനത്തിനല്ലേ അതിന്റെ മോശക്കേട്! ക്ലീന്‍ ഷേവ് ചെയ്തിട്ടും മൊബൈല്‍ ഉപേക്ഷിച്ചിട്ടും രക്ഷയില്ല, വാതില്‍ ചവിട്ടിപ്പൊളിച്ച് പൊലീസ്