കോട്ടും മുഖംമൂടിയും ധരിച്ച് പാതിരാത്രി ബിവറേജസ് ഔട്ട്‍ലെറ്റില്‍ രണ്ട് പേര്‍; പണികൊടുത്ത് ഷട്ടര്‍

Published : Aug 04, 2022, 10:55 PM ISTUpdated : Aug 04, 2022, 10:57 PM IST
കോട്ടും മുഖംമൂടിയും ധരിച്ച് പാതിരാത്രി ബിവറേജസ് ഔട്ട്‍ലെറ്റില്‍ രണ്ട് പേര്‍; പണികൊടുത്ത് ഷട്ടര്‍

Synopsis

സിസിടിവി ദൃശ്യങ്ങളില്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് മോഷണത്തിന് പിന്നിലെന്ന് വ്യക്തമായിയിട്ടുണ്ട്.

നെടുങ്കണ്ടം: ബിവറേജസ് കോര്‍പ്പറേഷന്റെ തൂക്കുപാലം ഔട്ട്‌ലെറ്റില്‍  മോഷണ ശ്രമം. കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നേമുക്കാലോടെ തൂക്കുപാലം ബിവറേജസിന്‍റെ ഷട്ടര്‍ തകര്‍ത്താണ് മോഷണം ശ്രമം നടത്തിയത്. മോഷ്ടിക്കാനെത്തിയ രണ്ട് പേരടങ്ങുന്ന സംഘം ഷട്ടര്‍ പൊളിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഷട്ടറിന് നേരിയ തകരാര്‍ സംഭവിച്ചിട്ടുണ്ട്.

സിസിടിവി ദൃശ്യങ്ങളില്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് മോഷണത്തിന് പിന്നിലെന്ന് വ്യക്തമായിയിട്ടുണ്ട്. കോട്ട് ധരിച്ച് മുഖംമൂടി ധരിച്ചവരുടെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. മോഷണശ്രമം മാത്രമാണ് നടന്നതെന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും തുക്കുപാലം ബിവറേജസ്  ഷോപ്പ് മാനേജര്‍ അറിയിച്ചു. മാനേജരുടെ പരാതിയില്‍ നെടുങ്കണ്ടം പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. 

കാറിനുള്ളിലെ പ്രത്യേക അറയിൽ 1.02 കോടിയുടെ കള്ളപ്പണം, രണ്ട് പേർ പിടിയിൽ

ഇടുക്കി : ഒരു കോടിയിലധികം രൂപയുടെ കള്ളപ്പണവുമായി രണ്ട് പേരെ കട്ടപ്പന പൊലീസ് പിടികൂടി. ചെന്നൈയിൽ നിന്നും മൂവാറ്റു പുഴയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് പണം പൊലീസ് പിടികൂടിയത്. കാറിനുള്ളിൽ പ്രത്യേക അറയുണ്ടാക്കിയാണ് പണം ഒളിപ്പിച്ചിരുന്നത്.

തമിഴ് നാട്ടിൽ നിന്നും കേരളത്തിലേക്ക് കോടികളുടെ കള്ളപ്പണം കടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഒരു കോടി രണ്ടര ലക്ഷം രൂപയുമായി വന്ന വാഹനം കട്ടപ്പന ഡിവൈഎസ് പി വി എ നിഷാദ് മോൻറെ നേതൃത്വത്തിലുള്ള സംഘം പിടിച്ചത്. പുളിയന്മലക്കു സമീപം വച്ചാണ് വാഹനം കസ്റ്റഡിയിലെടുത്തത്. വാഹനത്തിലുണ്ടായിരുന്ന മലപ്പുറം സ്വദേശി പ്രതീഷ്, മുവാറ്റുപുഴ സ്വദേശി ഷബീർ എന്നിവരെയും കസ്റ്റഡിയിലെടുത്തു. മൂവാറ്റുപുഴ സ്വദേശിയായ നൗഷാദ് എന്നയാൾക്ക് കൈമാറാനായി ചെന്നൈയിൽ നിന്ന് കൊണ്ടുവന്ന പണമാണിതെന്നാണ് വാഹനത്തിൽ ഉണ്ടായിരുന്നവർ നൽകിയ മൊഴി. കാറിനുള്ളിൽ പ്ലാറ്റ്ഫോമിനടിയിൽ രഹസ്യ അറ നിർമ്മിച്ച് ഇതിനുള്ളിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്.

മഞ്ചേശ്വരത്ത് ബസിൽ നിന്നും 36 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി

പിടിയിലായ ഷബീറും പ്രതീഷും മുമ്പും ഇത്തരത്തിൽ പണം കടത്തിയിട്ടുണ്ടെന്ന് പൊലീസിനോട് സമ്മതിച്ചിച്ചുണ്ട്. സംഭവം സംബന്ധിച്ച് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. സംഘത്തിലുൾപ്പെട്ട മറ്റംഗങ്ങളെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും, ആദായ നികുതി വകുപ്പും അന്വേഷണം ആരംഭിച്ചു. പണം പിടികൂടിയതിനെ തുടർന്ന് നൌഷാദിൻറെ മൂവാറ്റുപുഴയിലെ വീട്ടിലും പോലീസ് പരിശോധന നടത്തി. 

പ്രവാസി യുവാവ് ഭൂഗര്‍ഭ വാട്ടര്‍ ടാങ്കില്‍ മുങ്ങി മരിച്ചു

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പത്തനാപുരത്ത് പൊലീസിന് നേരെ ആക്രമണം, ക്രിമിനൽ കേസ് പ്രതി പോലീസ് വാഹനം ഇടിച്ച് തകർത്തു
കോയമ്പത്തൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസ്: കൊച്ചി പൊലീസ് പിടികൂടിയ മരട് അനീഷിനെ തമിഴ്നാട് പൊലീസിന് കൈമാറി