ബേപ്പൂർ, വെള്ളയിൽ ഹാർബറുകൾ തിങ്കളാഴ്ച മുതൽ അടച്ചിടും

By Web TeamFirst Published May 8, 2021, 9:08 PM IST
Highlights

മത്സ്യബന്ധനത്തിന് പോയിരിക്കുന്ന യാനങ്ങൾ ഞായർ വൈകീട്ട് 4 മണിക്കുള്ളിൽ തിരിച്ചെത്തണം. മെയ് 16 ന് അർദ്ധരാത്രിക്ക് ശേഷം മത്സ്യം ഇറക്കുന്നതിനുള്ള അനുവാദമുണ്ടാകും.

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ബേപ്പൂർ, വെള്ളയിൽ ഹാർബറുകൾ തിങ്കളാഴ്ച രാവിലെ മുതൽ അടച്ചിടും. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായാണ് തീരുമാനം. മത്സ്യബന്ധനത്തിന് പോയിരിക്കുന്ന യാനങ്ങൾ ഞായർ വൈകീട്ട് 4 മണിക്കുള്ളിൽ തിരിച്ചെത്തണം. മെയ് 16 ന് അർദ്ധരാത്രിക്ക് ശേഷം മത്സ്യം ഇറക്കുന്നതിനുള്ള അനുവാദമുണ്ടാകും.

ലോക്ഡൗണിന്‍റെ ആദ്യ ദിനമായ ഇന്ന് കോഴിക്കോട് ജില്ലയിൽ അനാവശ്യമായി പുറത്തിറങ്ങിയവർക്കെതിരെ 185 കേസുകളാണ് രജിസ്റ്റർ ചെയ്തത്. സാമൂഹ്യ അകലം പാലിക്കത്തതിന് 112 കേസുകളും മാസ്ക് ഉപയോഗിക്കാത്തതിന് 310 കേസും രജിസ്റ്റർ ചെയ്തു. ഇന്ന് ജില്ലയിലെ 51 സ്ഥലങ്ങളിൽ ബാരിക്കേ‍ഡുകൾ വെച്ച് വാഹന പരിശോധന നടത്തും. കൃത്യമായ ഇടവേളകളിൽ പട്രോളിംങും നടത്തും.

click me!