കണ്ണൂർ ഇരിണാവിൽ ഫാൻസി ഷോപ്പിലും പഴക്കടയിലും മോഷണം നടന്നു. ഫാൻസി ഷോപ്പിൽ നിന്ന് 3000 രൂപ നഷ്ടമായി. സിസിടിവിയിൽ നിന്ന് രക്ഷപ്പെടാൻ മോഷ്ടാവ് ചവിട്ടി ഉപയോഗിച്ച് മുഖം മറച്ചാണ് മോഷണം നടത്തിയത്, പോലീസ് അന്വേഷണം ആരംഭിച്ചു.
കണ്ണൂർ: ഇരിണാവിൽ ഷോപ്പുകളിൽ മോഷണം. ഇന്നലെ രാത്രിയാണ് പ്രദേശത്തെ ഒരു ഫാൻസി ഷോപ്പിലും തൊട്ടടുത്തുള്ള പഴക്കടയിലും മോഷണം നടന്നത്. ഫാൻസി ഷോപ്പിന്റെ പൂട്ട് പൊളിച്ച് അകത്തുകയറിയ മോഷ്ടാവ് കടയിലുണ്ടായിരുന്ന 3000 രൂപ കവരുകയായിരുന്നു. കടയുടെ പുറത്തിട്ടിരുന്ന ചവിട്ടി ഉപയോഗിച്ച് മുഖം മറച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് രക്ഷപ്പെടാണ് കള്ളൻ ചവിട്ടി ഉപയോഗിച്ച് മുഖം മറച്ചത്.
ഫാൻസി ഷോപ്പിന് തൊട്ടടുത്തുള്ള പഴക്കടയിലും മോഷണശ്രമം നടന്നുവെങ്കിലും അവിടെ നിന്ന് സാധനങ്ങളോ പണമോ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക വിവരം. സംഭവത്തെത്തുടർന്ന് കടയുടമകൾ പരാതി നൽകിയതിനെ തുടർന്ന് കണ്ണപുരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ പോലീസ് പരിശോധന നടത്തുന്നത്. 'ചവിട്ടി കള്ളനെ കണ്ടെത്താൻ പോലീസ് ഊർജിതമായ ശ്രമം തുടരുകയാണ്.


