
ചെന്നൈ: ചെന്നൈയിൽ ഓണാഘോഷവുമായി സ്കൂളുകളും. ഭാരതീയ വിദ്യാഭവന്ർറെ ആഭിമുഖ്യത്തിൽ, 'ഭവനോണം ' എന്ന പേരിലുള്ള ആഘോഷങ്ങൾക്ക് തുടക്കമായി. പുലികളി, കുമ്മാട്ടി, മയൂരനൃത്തം തുടങ്ങിയവ അവതരിപ്പിച്ചു. ഭാരതീയ വിദ്യാഭവൻ ഡയറക്ടർ കെഎൻ രാമസ്വാമി, ഡെപ്യൂട്ടി ഡയറക്ടർ കെ വെങ്കിടാചലം, വൈസ് ചെയർമാൻ നല്ലി കുപ്പുസ്വാമി ചെട്ടിയാർ, കമ്മിറ്റിയംഗങ്ങളായ ഡോ. സുധ ശേഷയ്യാൻ, പ്രിയ രാമചന്ദ്രൻ, കെവിഎസ് ഗോപാലകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി. കേരളത്തിന്റെ വൈവിധ്യമാർന്ന കലാരൂപങ്ങളുടെ പ്രദർശനം വരും ദിവസങ്ങളിൽ മൈലാപ്പൂരിലെ ഭവൻസ് മെയിൻ ഹാളിൽ നടക്കും. തിരുവാതിര, സോപാന സംഗീതം, കേരള നടനം, കഥകളി, ഓട്ടൻതുള്ളൽ, നൃത്തശിൽപം തുടങ്ങിയവ അവതരിപ്പിക്കും.
Onam 2024: ഓണത്തിന് കൊതിയൂറും മത്തങ്ങാ ചക്കപ്പഴം പായസം തയ്യാറാക്കാം; റെസിപ്പി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam