ആൾട്ടോ കാറിൽ 5 പേരുമായി വരുമ്പോൾ കൂറ്റൻ തണൽമരം കടപുഴകി, കാർ പൂർണമായി തകർന്നു; യാത്രക്കാർക്ക് അത്ഭുത രക്ഷ

Published : Feb 10, 2025, 09:49 PM ISTUpdated : Feb 10, 2025, 09:51 PM IST
ആൾട്ടോ കാറിൽ 5 പേരുമായി വരുമ്പോൾ കൂറ്റൻ തണൽമരം കടപുഴകി, കാർ പൂർണമായി തകർന്നു; യാത്രക്കാർക്ക് അത്ഭുത രക്ഷ

Synopsis

അഞ്ച് ഇലക്ട്രിക് പോസ്റ്റുകൾ ചെരിഞ്ഞു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പണിപ്പെട്ടാണ് റോഡ് ഗതാഗതം പുനസ്ഥാപിച്ചത്.

തിരുവനന്തപുരം: നെടുമങ്ങാട് - പനവൂർ റോഡിലെ ചുമടുതാങ്ങിയിൽ പാതയോരത്ത് നിന്ന തണൽമരം കടപുഴകി വീണു. കാറിലും ഇലക്ട്രിക് പോസ്റ്റിലേക്കും പതിച്ചെങ്കിലും ആർക്കും പരുക്കില്ല. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം.  

ചുമട് താങ്ങി ജംഗ്ഷനിൽ നിന്നിരുന്ന മരം അപ്രതീക്ഷിതമായി റോഡിലേക്ക് വീണ് അതുവഴിയെത്തിയ കാർ തകർന്നു. യാത്രക്കാർ പരിക്കില്ലാതെ രക്ഷപ്പെട്ടു. അഞ്ചോളം ഇലട്രിക് പോസ്റ്റുകളാണ് അപകടത്തിൽ ചെരിഞ്ഞത്. ഒരെണ്ണം തകരുകയും ചെയ്തു. ഈ സമയത്ത് റോഡിൽ മറ്റാരുമുണ്ടായിരുന്നില്ല. അതിനാൽ അപകടം ഒഴിവായി. 

കൊങ്ങണംകോട് സ്വദേശി ഹക്കിമിന്‍റെ വസ്തുവിൽ നിന്നും ജോലി കഴിഞ്ഞ് തൊഴിലാളികളുമായി ഓൾട്ടോ കാറിൽ തിരികെ വരുമ്പോഴായിരുന്നു അപകടം. ഹക്കിം ആണ് കാറോടിച്ചിരുന്നത്. കാറിൽ അഞ്ചു പേർ ഉണ്ടായിരുന്നു. കാർ പൂർണമായി തകർന്ന അവസ്ഥയിലാണെങ്കിലും യാത്രക്കാർക്ക് ഗുരുതര പരിക്കുകളൊന്നുമില്ലെന്നത് ആശ്വാസമാണ്. 

ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് വളരെ പണിപ്പെട്ടാണ് റോഡ് ഗതാഗതം പുനസ്ഥാപിച്ചത്. പാതയോരത്ത്  അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റണമെന്ന ആവശ്യത്തിനു നേരെ അധികൃതർ മുഖം തിരിച്ചു നിൽക്കുന്നതായി നാട്ടുകാർക്ക് പരാതിയുണ്ട്. 

പക്ഷാഘാതം വന്ന് ഗുരുതരാവസ്ഥയിലായ തൃശൂർ സ്വദേശിക്ക് സങ്കീർണ ശസ്ത്രക്രിയ; രക്തയോട്ടം പുനഃസ്ഥാപിച്ച് പുതുജീവൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുഡിഎഫിലേക്കില്ലെന്ന് കേരള കോൺഗ്രസ് എം; എൽഡിഎഫ് വിടേണ്ട സാഹചര്യം ഇല്ലെന്ന് ജോസ് കെ മാണി പാർട്ടി നേതാക്കളോട്, ചർച്ചകൾ തള്ളി നേതൃത്വം
ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരിക്ക്, ഒരാളുടെ കാല് അറ്റുപോയി