ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് റോഡിൽ വെച്ച ഡിവൈഡറിൽ ബൈക്ക് ഇടിച്ചുമറിഞ്ഞു; യുവാവ് മരിച്ചു

Published : Feb 10, 2025, 08:24 PM ISTUpdated : Feb 10, 2025, 08:27 PM IST
ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് റോഡിൽ വെച്ച ഡിവൈഡറിൽ ബൈക്ക് ഇടിച്ചുമറിഞ്ഞു; യുവാവ് മരിച്ചു

Synopsis

വെൽഡിങ് ജോലികൾ ചെയ്യുന്ന രഞ്ജിത്ത് ജോലി കഴിഞ്ഞ് ഹരിപ്പാട് നിന്നും വീട്ടിലേക്ക് പോവുകയായിരുന്നു.

ഹരിപ്പാട്: നിയന്ത്രണം തെറ്റിയ ബൈക്ക് ഡിവൈഡറിൽ ഇടിച്ച്  യുവാവ് മരിച്ചു. ചെറുതന രഞ്ജിത്ത് ഭവനത്തിൽ രാധാകൃഷ്ണ പിള്ളയുടെ മകൻ രഞ്ജിത്ത് (42) ആണ് മരിച്ചത്. 

ദേശീയപാതയിൽ താമല്ലാക്കൽ കെ വി ജെട്ടി ജംഗ്ഷന് സമീപം ഞായർ രാത്രി 11 മണിയോടെയാണ്  അപകടം. വെൽഡിങ് തൊഴിലാളിയായ രഞ്ജിത്ത് ജോലി കഴിഞ്ഞ് ഹരിപ്പാട് നിന്നും വീട്ടിലേക്ക് പോവുകയായിരുന്നു. ഇതിനിടെ  ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് റോഡിൽ വെച്ചിരുന്ന ഡിവൈഡറിൽ ബൈക്ക് ഇടിച്ചു മറിയുകയായിരുന്നു.

ഉടൻ തന്നെ ഹരിപ്പാട് താലൂക്ക്  ആശുപത്രിയിൽ  എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ്: വസന്തകുമാരി, സഹോദരങ്ങൾ: രാജശ്രീ, വിജയശ്രീ.

കൊയിലാണ്ടിയില്‍ വാഹനാപകടത്തില്‍ യുവസൈനികൻ മരിച്ചു; അപകടമുണ്ടായത് ബുള്ളറ്റിൽ ലോറിയിടിച്ച്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'ക്ഷേത്രത്തിലെ പണം ദൈവത്തിന്‍റേത്', സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ നിന്നടക്കം പണം തിരികെ ലഭിക്കാൻ തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങളുടെ നീക്കം
ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു