
മാന്നാർ: ശക്തമായ കാറ്റും മഴയും മാന്നാറിന്‍റെ വിവിധ സ്ഥലങ്ങളിൽ മരം കടപുഴകി വീണു. ബുധനൂരിൽ കൂറ്റൻ ആഞ്ഞിലിമരം കടപുഴകി വീടിന് മുകളിൽ വീണ് വീടിന്‍റെ മേൽക്കൂര തകർന്നു. ബുധനൂർ ഗ്രാമം വടക്ക്മനാംകുഴിയിൽ തെക്കേതിൽ പൊന്നമ്മ (74) യുടെ വീടാണ് മരം വീണ് മേൽക്കുര തകർന്നത്.
കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ ഉണ്ടായ ശക്തമായ കാറ്റിൽ വീടിന്‍റെ സമീപം പുരയിടത്തിൽ നിന്നിരുന്ന ആഞ്ഞിലിമരം കടപുഴകി വീടിന് മുകളിലേക്ക് വീഴുകയായിരുന്നു. പൊന്നമ്മയും മകൻ രാജേഷും അയൽവാസിയായ രാധമ്മയും വീടിനുള്ളിൽ ഉണ്ടായിരുന്നു. വലിയ ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി.
മാന്നാർ ബി.എസ്.എൻ.എൽ ഓഫിസ് കെട്ടിടത്തിന് മുകളിൽ മരം കടപുഴകി വീണ് നാശനഷ്ടം സംഭവിച്ചു. ബി.എസ്.എൻ.എൽഓഫിസിന് പുറക് വശത്തെ കോയിക്കൽ കാവിലെ മരം കടപുഴകി വീണ് വൈദ്യുതി ലൈനുകൾ പെട്ടി വീണു മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി. മാവേലിക്കരയിൽ നിന്നും എത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണ് മരങ്ങൾ വെട്ടിമാറ്റിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam