ആലുവ: ആലുവ - പറവൂർ റൂട്ടില്‍ കണ്ണയ്ക്ക പാലത്തിന് ചേർന്ന് കുത്തിയതോട് കോടംതുരുത്ത് കിഴക്കേപള്ളിക്ക് പുറകിലായി രണ്ട് വീടുകളില്‍ 12 ളം പേർ കുടുങ്ങിക്കിടക്കുന്നു. ഇന്നലവരെ വെള്ളം കുറവായിരുന്ന ഇവിടെ ഇന്ന് രാവിലേയ്ക്കാണ് വെള്ളം കയറിത്തുടങ്ങിയത്. രാവിലെ മുതല്‍ കയറിത്തുടങ്ങിയ വെള്ളം ഇപ്പോഴേയ്ക്ക് രണ്ടാം വിലയ്ക്ക് മേലേയ്ക്ക് ഉയർന്നതായി പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നവർ അറിയിച്ചു. പ്രായമായ സ്ത്രീകളടക്കമുള്ളവർ കൂട്ടത്തിലുണ്ട്. രാവിലെ മുതല്‍ സഹായം അഭ്യർത്ഥിച്ച് നിരവധി തവണ വിളിച്ചെന്നും മൂന്നു മണിക്കൂർ മുമ്പോ കോസ്റ്റ്ഗാഡിന്‍റെ ബോട്ട് സമീപത്ത് കൂടെ കടന്നു പോയെന്നും കുടുങ്ങിക്കിടക്കുന്നവർ അറിയിച്ചു. വെള്ളം ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുകയാണ്.
ബന്ധപ്പെടാനുള്ള നമ്പര്‍ : 8943182354
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam