
കോഴിക്കോട്: കോഴിക്കോട് മണിയൂർ പാലയാട് നടയിൽ ഭീമൻ ആമയെ കണ്ടെത്തി. ചൊവ്വാപ്പുഴയോട് ചേർന്ന് തോട്ടിലാണ് ആമയെ കണ്ടെത്തിയത്. ചീങ്കണ്ണിയെന്നാണ് ആദ്യം കരുതിയതെന്ന് നാട്ടുകാർ പറഞ്ഞു. പരിസരവാസികളായ നാലുപേർ ചേർന്നാണ് ആമയെ കരയ്ക്ക് എത്തിച്ചത്. കൊളാവിപ്പാലം ആമ വളർത്ത് കേന്ദ്രത്തിലെ പ്രവർത്തകർ എത്തി ആമയെ കൊണ്ടുപോയി. ഗ്രീൻ ടർട്ടിൽ ഇനത്തിൽ പെടുന്നതാകാനാണ് സാധ്യതയെന്ന് പരിസ്ഥിതി പ്രവർത്തകർ പറഞ്ഞു. ആമക്ക് നൂറ് കിലോയോളം ഭാരം വരുമെന്നാണ് നിഗമനം.
ബസ് യാത്രക്കിടെ ആൺകുട്ടിയോട് മോശം പെരുമാറ്റം: സിപിഎം ജില്ലാ കമ്മിറ്റിയംഗത്തിനെതിരെ പോക്സോ കേസ്
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam