സ്കൂട്ടറിൽ മൂന്ന് ചാക്കുകളുമായി യാത്ര, പരിശോധനയിൽ പൊലീസ് കണ്ടെടുത്തത് 1200 പാക്കറ്റ് പുകയില ഉത്പന്നങ്ങൾ

Published : Mar 24, 2025, 12:35 PM ISTUpdated : Mar 24, 2025, 11:54 PM IST
സ്കൂട്ടറിൽ മൂന്ന് ചാക്കുകളുമായി യാത്ര, പരിശോധനയിൽ പൊലീസ് കണ്ടെടുത്തത് 1200 പാക്കറ്റ് പുകയില ഉത്പന്നങ്ങൾ

Synopsis

ബിഹാർ സ്വദേശി മുജാഹിദ് മൻസൂരിയാണ് പിടിയിലായത്

തിരുവനന്തപുരം: ചില്ലറ വിൽപ്പനയ്ക്കായെത്തിച്ച നിരോധിത പുകയില ഉത്പന്നങ്ങളുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ. ബീഹാർ സ്വദേശിയും പാങ്ങോട് വാടകയ്ക്കു താമസിക്കുന്ന മുജാഹിദ് മൻസൂരിയാണ് (40) അറസ്റ്റിലായത്. മൂന്ന്  ചാക്കുകളിലാക്കി സ്കൂട്ടറിൽ കടത്തിക്കൊണ്ടുപോയ 1200 പാക്കറ്റ് പുകയില ഉത്പന്നങ്ങളാണ് ശ്രീകാര്യം പൗഡിക്കോണം വട്ടവിള ഭാഗത്ത് നിന്ന് പിടികൂടിയത്. കടകളിൽ ചില്ലറ കച്ചവടത്തിന് എത്തിക്കാനാണ് പുകയില ഉത്പന്നങ്ങൾ കൊണ്ടു വന്നതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ഇതര സംസ്ഥാന തൊഴിലാളികൾക്ക് ലഹരി പദാർഥങ്ങൾൾ എത്തിക്കുകയാണ് ഇയാളുടെ രീതിയെന്നും നഗരത്തിലെ കടകളിൽ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു.

ലഹരി മാഫിയയെ അമര്‍ച്ച ചെയ്യാനുള്ള യത്നത്തിന് ശക്തി പകരണം; പുതിയ സേനാംഗങ്ങളോട് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി

അതിനിടെ തിരുവനന്തപുരത്ത് നിന്നും പുറത്തുവന്ന വാർത്ത ലഹരി മാഫിയയുടെ പിടിയില്‍ നിന്ന് നാടിനെ മോചിപ്പിക്കാനുള്ള പരിശ്രമത്തിന് കൂടുതല്‍ ശക്തി പകരാന്‍ പുതിയ സേനാംഗങ്ങള്‍ക്കാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു എന്നതാണ്. കേരള പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 31 ബിബാച്ചിലെ 118 സബ് ഇന്‍സ്പെക്ടര്‍ പരിശീലനാര്‍ത്ഥികളുടെ പാസിംഗ്ഔട്ട് പരേഡിന് അഭിവാദ്യം സ്വീകരിച്ച ശേഷം സംസാരിവെയാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. അടുത്ത കാലത്തായി അനിയന്ത്രിതമായി പടരുന്ന ലഹരി മാഫിയ പ്രായലിംഗഭേദമില്ലാതെ സമൂഹത്തെ നശിപ്പിക്കുന്നു. സിന്തറ്റിക് ലഹരി മരുന്നുകള്‍ മനുഷ്യരെ മനുഷ്യരല്ലാതാക്കുന്നു. ഇതിനെതിരെ പൊലിസും എക്സൈസും ഫലപ്രദമായി ഇടപെടുന്നുണ്ട്. ആധുനിക സാങ്കേതിക വിദ്യകള്‍ ദുരുപയോഗം ചെയ്യുന്ന സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്. ഇവയെ ചെറുത്തു തോല്‍പ്പിക്കാന്‍ കൂട്ടായ പരിശ്രമം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്രമസമാധാന പാലനമാണ്  പൊലീസിന്‍റെ പ്രാഥമിക ചുമതലയെങ്കിലും ജനങ്ങള്‍ രക്ഷകരായാണ് പൊലീസിനെ കാണുന്നതെന്നും അതനുസരിച്ചുള്ള ഉയര്‍ന്ന പ്രവര്‍ത്തനം കാഴ്ച്ചവയ്ക്കാന്‍ പുതിയ സേനാംഗങ്ങള്‍ക്ക് സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള പൊലീസ്  അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 31 ബി ബാച്ചിലെ 118 സബ് ഇന്‍സ്പെക്ടര്‍ പരിശീലനാര്‍ത്ഥികളാണ് പാസിംഗ് ഔട്ട്  ചടങ്ങിലൂടെ കര്‍മ്മപഥത്തിലേക്ക് എത്തിയത്. ബിബിന്‍ ജോണ്‍ ബാബുജി നയിച്ച പരേഡിന്‍റെ സെക്കര്‍ഡ് ഇന്‍ കമാന്‍ഡ് വര്‍ഷാ മധുവായിരുന്നു. ചടങ്ങില്‍ പരിശീലന കാലയളവില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്ക് മുഖ്യമന്ത്രി പുരസ്കാരം വിതരണം ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

ആതിരപ്പിള്ളിയിൽ 75 കാരനെ കാട്ടാന ചവിട്ടിക്കൊന്നു, ആക്രമിച്ചത് തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാനക്കൊപ്പം എത്തിയ കാട്ടാനക്കൂട്ടം
അയൽവാസി വീട്ടിലെത്തിയത് ഹെൽമറ്റ് ധരിച്ച്, വീടിനെക്കുറിച്ച് നന്നായി അറിയാം, കണ്ണിൽ മുളക് പൊടി എറിഞ്ഞ് വയോധികയുടെ മാല പൊട്ടിച്ചു