നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു

Published : May 06, 2019, 04:12 PM IST
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു

Synopsis

മാവേലിക്കര ഭാഗത്തുനിന്നും തട്ടാരമ്പലം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് ബമ്പിൽ കയറി നിയന്ത്രണം വിട്ട് സമീപത്തെ വൈദ്യുത പോസ്റ്റിൽ ഇടിക്കുകയായിരുന്നു. 

മാവേലിക്കര: നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. ചെന്നിത്തല തത്തേടത്ത് പുത്തൻവീട്ടിൽ കൊച്ചുനാണുവിന്‍റെ മകൻ മഹേഷ്കുമാർ (38) ആണ് മരിച്ചത്. മാവേലിക്കര പുഷ്പാ ജംഗ്ഷനിൽ ഇന്നലെ വൈകീട്ട് 4.45 നായിരുന്നു അപകടം. 

മാവേലിക്കര ഭാഗത്തുനിന്നും തട്ടാരമ്പലം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് ബമ്പിൽ കയറി നിയന്ത്രണം വിട്ട് സമീപത്തെ വൈദ്യുത പോസ്റ്റിൽ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ മാവേലിക്കര ജില്ലാ ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ്: ലക്ഷ്മികുട്ടിയമ്മ. മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുവപ്പിൽ സംസ്കരിച്ചു.  

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുഖംമൂടി ധരിച്ചെത്തി; സിസിടിവി കമ്പി വടി കൊണ്ട് എതിർ ദിശയിലേക്ക് തിരിച്ചുവെച്ചു, മൂന്നു കടകളുടെ പൂട്ട് പൊളിച്ചു, പണവും സാധനങ്ങളും കവർന്നു
ഒരു വർഷം മുമ്പുള്ള പക, വിദ്യാര്‍ഥിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസ്: പ്രതി അറസ്റ്റില്‍