
ആലപ്പുഴ: അമിത വേഗതിയിലെത്തിയ കാറിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. ഇരവുകാട് വാർഡില് പാണ്ഡ്യൻചിറ വീട്ടിൽ സമീഷ് (35)നാണ് ഗുരുതരമായി പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ സമീഷിനെ വണ്ടാനം മെഡിക്കൽ കോളേജില്‍ പ്രവേശിപ്പിച്ചു. ഇയാളെ ശസ്ത്രക്രിയക്ക് വിധേയമാക്കി.
സംഭവത്തിന് ശേഷം ഇടിച്ച കാർ നിര്‍ത്താതെ കടന്നുകളഞ്ഞു. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെ കൈതവന പക്കി ജംഗ്ഷന് സമീപമായിരുന്നു സംഭവം. വഴിയോരത്ത് നിന്നും മത്സ്യം വാങ്ങുന്നതിനായി സുഹൃത്തുക്കളോടൊപ്പം നിൽക്കുകയായിരുന്നു സമീഷ്. അപ്പോളാണ് ബൈക്കിലിരുന്ന സമീഷിനെ ചീറിപ്പാഞ്ഞെത്തിയ കാർ ഇടിച്ചത്. കറുത്ത നിറത്തിലുള്ള വാഹനമാണ് ഇടിച്ചതെന്നാണ് വിവരം. വാഹനം കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സമീപത്തുള്ള സി.സി.ടി.വി. ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam