ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് വില്‍‍പ്പന; പിഴയീടാക്കി തുണിക്കട പൂട്ടിച്ച് പൊലീസ്

By Web TeamFirst Published May 30, 2021, 8:34 AM IST
Highlights

 വസ്ത്രവ്യാപാരശാലയുടെ പുറകുവശത്തൂടെ ആളുകളെ കയറ്റി വ്യാപാരം നടത്തുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടി.

ആലപ്പുഴ: ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് പ്രവര്‍ത്തിച്ച വസ്ത്രശാലയില്‍ നിന്ന് പിഴയീടാക്കി. ആലപ്പുഴ മുല്ലയ്ക്കലിലെ എസ്.എം സില്‍ക്കിസാണ് നിയന്ത്രണം ലംഘിച്ച് തുറന്ന് പ്രവര്‍ത്തിച്ചത്. വിവരമറിഞ്ഞെത്തിയ ആലപ്പുഴ നോര്‍ത്ത് പൊലീസ് സംഘം പരിശോധന നടത്തി പിഴയീടാക്കുകയായിരുന്നു.  

ദിവസവും വസ്ത്രവ്യാപാരശാലയുടെ പുറകുവശത്തൂടെ ആളുകളെ കയറ്റി വ്യാപാരം നടത്തുന്നുവെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്നാണ്  നോര്‍ത്ത് പൊലീസ് സംഘം പരിശോധന നടത്തിയത്. പരാതിയില്‍ കഴമ്പുണ്ടെന്ന് മനസിലായതോടെ കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് പിഴയീടാക്കി വസ്ത്രശാല പൊലീസ് അടപ്പിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!