സ്ത്രീയെ ഇടിച്ച് തെറിപ്പിച്ചു, ബൈക്ക് ഓടിച്ച യുവാവ് മരിച്ചു; ചേറൂരിലുണ്ടായ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

By Web TeamFirst Published Oct 19, 2019, 12:00 AM IST
Highlights

അപകടത്തിൽ ബൈക്കോടിച്ചിരുന്ന ഗവൺമെന്റ് എൻജിനിയറിങ് കോളേജിലെ വിദ്യാർത്ഥി വടക്കാഞ്ചേരി സ്വദേശി ജെറിൻ എബി (19) സംഭനസ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു.

തൃശ്ശൂർ: രാമവർമ്മപുരം ചേറൂരിൽ കഴിഞ്ഞ ദിവസമുണ്ടായ ബൈക്ക് അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. റോഡ് മുറിച്ചു കടക്കുകയായിരുന്ന സ്ത്രീയെ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ബൈക്കോടിച്ചിരുന്ന ഗവൺമെന്റ് എൻജിനിയറിങ് കോളേജിലെ വിദ്യാർത്ഥി വടക്കാഞ്ചേരി സ്വദേശി ജെറിൻ എബി (19) സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു.

"

ഗുരുതരമായി പരിക്കേറ്റ സത്രീയും ബൈക്കിലുണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥിയും ആശുപത്രിയില്‍ ചികിത്സയിലാണ്. ചേറൂർ പള്ളിമൂലയിൽ എൻജിനിയറിങ് കോളേജിനും വിമല കോളേജിനും സമീപത്തുവച്ചായിരുന്നു അപകടം. പൊലീസ്‌ ജീപ്പിലാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.  
 

click me!