
തൊടുപുഴ: ഇടുക്കി തൊടുപുഴ വെങ്ങല്ലൂരിൽ ബൈക്ക് അപകടത്തിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.. വെങ്ങല്ലൂർ സ്വദേശി ഷാഹുലിന്‍റെ മകൻ ആഷിഖാണ് മരിച്ചത്.
ബുധനാഴ്ച്ച രാത്രിയിലായിരുന്നു അപകടം. ബൈക്ക് നിയന്ത്രണം വിട്ട് തൊട്ടടുത്ത മതിലിൽ ഇടിക്കുകയായിരുന്നു. അമിത വേഗത അപകടകാരണമായെന്നാണ് പ്രാഥമിക നിഗമനം.
Read Also: ഉത്തരാഖണ്ഡിൽ തീർത്ഥാടകരുടെ ബസ് മറിഞ്ഞ് അപകടം; 22 മരണം
ദില്ലി: ഉത്തരാഖണ്ഡിൽ തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 22 പേര്‍ മരിച്ചു. പന്ന ജില്ലയിൽ നിന്ന് 28 പേരുമായി ഉത്തരകാശിയിലേക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്. 6 പേർക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനം തുടരുന്നു എന്ന് ഡിജിപി അറിയിച്ചു.