ബൈക്കിൽ കാറിടിച്ച് യുവാവ് മരിച്ചു

By Web TeamFirst Published Jan 29, 2019, 1:29 PM IST
Highlights

 കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഇവർ സഞ്ചരിച്ച ബൈക്കിൽ എതിരെ വന്ന കാറ് ഇടിക്കുകയായിരുന്നു. മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷയിൽ ഇടിച്ച് നിയന്ത്രണം വിട്ടാണ് കാറ് ബൈക്കിൽ ഇടിച്ചത്. 

കോഴിക്കോട്: മണാശ്ശേരിയിൽ ബൈക്കിൽ കാറിടിച്ച് യുവാവ് മരിച്ചു. മുക്കം കുമരനല്ലർ പുൽപ്പറമ്പിൽ അബ്ദുൽ ജബ്ബാർ ആണ് മരിച്ചത്. ഭാര്യ സക്കീനയെ സാരമായ പരുക്കുകളോടെ കെഎംസിടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

വെസ്റ്റ് മണാശ്ശേരിയിൽ വെച്ചായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഇവർ സഞ്ചരിച്ച ബൈക്കിൽ എതിരെ വന്ന കാറ് ഇടിക്കുകയായിരുന്നു. മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷയിൽ ഇടിച്ച് നിയന്ത്രണം വിട്ടാണ് കാറ് ബൈക്കിൽ ഇടിച്ചത്. ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അബ്ദുൽ ജബ്ബാർ മരിച്ചിരുന്നു. മയ്യിത്ത് നിസ്കാരം ചൊവ്വാഴ്ച  കുമരനല്ലർ നെല്ലിക്കുത്ത് ജുമുഅ മസ്ജിദിൽ നടക്കും.

click me!