നിയന്ത്രണം നഷ്ടപ്പെട്ട വാഹനം പാലത്തില്‍ നിന്നും വീണ് യുവാവ് മരിച്ചു

Published : Apr 07, 2019, 12:14 PM IST
നിയന്ത്രണം നഷ്ടപ്പെട്ട വാഹനം പാലത്തില്‍ നിന്നും വീണ് യുവാവ് മരിച്ചു

Synopsis

 വെള്ളമൊഴുക്ക് ഇല്ലാതെ വരണ്ടുണങ്ങിയ ആറ്റിലെ കല്ലില്‍ തലയിടിച്ചുണ്ടായ ഗുരുതര പരുക്കാണ് മരണ കാരണം. 


ഇടുക്കി: നിയന്ത്രണം നഷ്ടപ്പെട്ട ഇരുചക്ര വാഹനം പാലത്തില്‍ നിന്നും താഴേക്ക് പതിച്ച് യുവാവ് മരിച്ചു. കൂട്ടാര്‍ ആരിശേരി(കാനത്തില്‍) ധനേഷ്(33) ആണ് മരിച്ചത്. കൂട്ടാര്‍ പഴയ തിയേറ്റര്‍പടിക്ക് സമീപമുള്ള പാലത്തില്‍ നിന്നും ഇരുചക്ര വാഹനം  ആറ്റിലേക്ക് പതിക്കുകയായിരുന്നു. വെള്ളമൊഴുക്ക് ഇല്ലാതെ വരണ്ടുണങ്ങിയ ആറ്റിലെ കല്ലില്‍ തലയിടിച്ചുണ്ടായ ഗുരുതര പരുക്കാണ് മരണ കാരണം. പരുക്കേറ്റ ധനേഷിനെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മാതാവ് ശാന്തമ്മ. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. നെടുങ്കണ്ടം പൊലീസ് കേസെടുത്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തിരുവനന്തപുരത്ത് 3 ദിവസത്തേക്ക് ജലവിതരണം മുടങ്ങും; ആശങ്ക വേണ്ടെന്ന് മേയർ വിവി രാജേഷ്; ടാങ്കറുകളിൽ ശുദ്ധജലം എത്തിക്കും
റോഡുകളുടെ നിലവാരം ഉയർന്നു, ടിപ്പറുകളുടെ വേഗപരിധി ഉയർത്തി, ചീറിപ്പായാം പക്ഷേ... മുന്നറിയിപ്പുമായി ഗതാഗതവകുപ്പ്