നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ ഇടിച്ചു; ശരീരത്തിൽ കമ്പി തുളച്ചു കയറി യുവാക്കൾക്ക് ദാരുണാന്ത്യം

Published : Jun 23, 2024, 07:39 AM IST
നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ ഇടിച്ചു; ശരീരത്തിൽ കമ്പി തുളച്ചു കയറി യുവാക്കൾക്ക് ദാരുണാന്ത്യം

Synopsis

ചാവക്കാട് - പൊന്നാനി ദേശീയ പാതയിൽ വെളിയംകോട് ആണ് ഇന്നലെ രാത്രി അപകടമുണ്ടായത്. സംഭവ സ്ഥലത്തുവെച്ചു തന്നെ ഇരുവരും മരിച്ചു.

മലപ്പുറം: ശരീരത്തിൽ കമ്പി തുളച്ചു കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയംകോട് സ്വദേശി ആഷിക്ക് (22), കരിങ്കല്ലത്താണി സ്വദേശി ഫാസില്‍ (19) എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. ചാവക്കാട് - പൊന്നാനി ദേശീയ പാതയിൽ വെളിയംകോട് ആണ് ഇന്നലെ രാത്രി അപകടമുണ്ടായത്. സംഭവ സ്ഥലത്തുവെച്ചു തന്നെ ഇരുവരും മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

ശ്രീലങ്കയിൽ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ വീണ്ടും അറസ്റ്റിൽ; പിടിയിലായത് രാമേശ്വരത്ത് നിന്ന് പോയ18 പേർ

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഉഷ്ണതരംഗസാധ്യത, തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
ക്ഷേത്രോത്സവത്തിന് വീട്ടമ്മമാരുടെ നൃത്തത്തിനിടെ 54കാരിക്ക് ദേഹാസ്വാസ്ഥ്യം, ദാരുണാന്ത്യം,