ബൈക്ക് സ്കോർപിയോയുമായി കൂട്ടിയിടിച്ചു; അച്ഛനും മകനും ദാരുണാന്ത്യം

Published : Jun 13, 2024, 09:36 AM ISTUpdated : Jun 13, 2024, 10:14 AM IST
ബൈക്ക് സ്കോർപിയോയുമായി കൂട്ടിയിടിച്ചു; അച്ഛനും മകനും ദാരുണാന്ത്യം

Synopsis

ഇളംകളം സ്വദേശി ഡെന്നി റാഫേൽ മകൻ ഡെന്നിസൺ ഡെന്നി എന്നിവരാണ് മരിച്ചത്.  ഇവർ സഞ്ചരിച്ച ബൈക്ക് സ്കോർപിയോ വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. 

കൊച്ചി: കൊച്ചി പൊന്നുരുന്നിയിൽ വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ചു. ഇളംകുളം സ്വദേശി ഡെന്നി റാഫേലും മകൻ ഡെന്നിസൺ ഡെന്നിയുമാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ബൈക്ക് സ്കോർപിയോ സ്കോർപിയോ കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. മദ്യലഹരിയിൽ കാറോടിച്ച പാലക്കാട് സ്വദേശി സുജിത്തിനെ പാലാരിവട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു.   ഇയാൾക്കെതിരെ 304 എ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. അർദ്ധരാത്രി കഴിഞ്ഞ് വൈറ്റില പൊന്നുരുന്നി റെയിൽവെ മേൽപ്പാലത്തിലാണ് അപകടം നടന്നത്.

അതേസമയം, കൊല്ലം ശാസ്താംകോട്ട ആഞ്ഞിലിമൂടിന് സമീപം ബൈക്കുകൾ കുട്ടിയിടിച്ച് യുവാവ് മരിച്ചു. ഇടിയുടെ ആഘാതത്തിൽ ബൈക്കിന് തീപിടിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. ആഞ്ഞിലിമുട് തട്ടുവിളകിഴക്കതിൽ റോബർട്ട് അണ് മരിച്ചത്. അപകടത്തില്‍ രണ്ട് പേർക്ക് പരിക്കേറ്റു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി