അപകടത്തിൽ പെട്ട ബൈക്ക് ബസ്സിനടിയിലേക്ക് തെറിച്ചു വീണ് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം; സംഭവം തൃശൂരിൽ

Published : Mar 01, 2024, 04:50 PM ISTUpdated : Mar 01, 2024, 04:53 PM IST
അപകടത്തിൽ പെട്ട ബൈക്ക് ബസ്സിനടിയിലേക്ക് തെറിച്ചു വീണ് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം; സംഭവം തൃശൂരിൽ

Synopsis

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മണ്ണൂത്തി ഭാഗത്തു നിന്നും വന്ന സ്കൂൾ വാനിൽ ഇടിച്ച് നിയന്ത്രണം വിട്ടാണ് ബൈക്ക് ബസ്സിനടിയിൽ പെട്ടത്. സംഭവ സ്ഥലത്തുവെച്ചു തന്നെ ഇരുവരും മരിച്ചു. 

തൃശൂർ: പറവട്ടാനിയിൽ അപകടത്തിൽ പെട്ട ബൈക്ക് ബസ്സിനടിയിലേക്ക് തെറിച്ചു വീണ് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. തൃശ്ശൂർ നെല്ലിക്കുന്ന് സ്വദേശി ജെറിൻ (18), വില്ലടം സ്വദേശി സൂര്യ (17) എന്നിവരാണ് മരിച്ചത്. പറവട്ടാനി ഫോറസ്റ്റ് ഓഫീസിന് സമീപത്തു വെച്ചായിരുന്നു അപകടം. വൈകുന്നേരം മൂന്നേകാലിനാണ് അപകടമുണ്ടായത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

മണ്ണൂത്തി ഭാഗത്തു നിന്നും വന്ന സ്കൂൾ വാനിൽ ഇടിച്ച് നിയന്ത്രണം വിട്ടാണ് ബൈക്ക് ബസ്സിനടിയിൽ പെട്ടത്. സംഭവ സ്ഥലത്തുവെച്ചു തന്നെ ഇരുവരും മരിച്ചു. ഇടിയുടെ ആഘാതത്തിൽ ബസ്സിനും കേടുപാടുകൾ പറ്റിയിട്ടുണ്ട്. യുവാക്കളുടെ മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും. 

കാമുകനൊത്ത് കുഞ്ഞിനെ കൊന്നെന്ന് അമ്മയുടെ മൊഴി; തിരൂരിൽ അമ്മയും ബന്ധുക്കളും പൊലീസ് കസ്റ്റഡിയിൽ

https://www.youtube.com/watch?v=Ko18SgceYX8


 

PREV
click me!

Recommended Stories

പോസ്റ്റ് ഓഫീസ് ഇനി 'ഓൾഡ് സ്കൂൾ' അല്ല! കേരളത്തിലെ ആദ്യ 'ജെൻ-സി' കൗണ്ടർ കോട്ടയം സിഎംഎസ് കോളേജിൽ
രാത്രി ഗുഡ്സ് ഓട്ടോയിൽ രണ്ടുപേർ, ഒരാൾ ഓട്ടോയിലിരിക്കും, രണ്ടാമനിറങ്ങി മോഷണം നടത്തും; സിസിടിവിയിൽ കുടുങ്ങി ഒരാൾ പിടിയിലായി