ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

Published : Nov 07, 2024, 01:15 PM IST
ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

Synopsis

മലയാറ്റൂർ ഇല്ലിത്തോട് സ്വദേശി സോണൽ സജി (22) ആണ് മരിച്ചത്. അങ്കമാലിയിലെ ഒരു തുണിക്കടയിലെ ജീവനക്കാരനാണ് സോണൽ. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്.

കൊച്ചി: എറണാകുളം കാലടി മരോട്ടിചുവടിൽ ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. മലയാറ്റൂർ ഇല്ലിത്തോട് സ്വദേശി സോണൽ സജി ആണ് മരിച്ചത്.  22 വയസായിരുന്നു. അങ്കമാലി ഭാഗത്ത് നിന്നും വരികയായിരുന്ന ബൈക്ക് കാലടിയിൽ നിന്നുള്ള മിനി ലോറിയിൽ ഇടിക്കുകയായിരുന്നു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം ഉണ്ടായത്. അപകട സ്ഥലത്ത് വച്ച് തന്നെ സോണൽ മരിച്ചു. തലക്കേറ്റ പരിക്കാണ് മരണ കാരണമായത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്നു സോണൽ. അങ്കമാലിയിലെ ഒരു തുണിക്കടയിലെ ജീവനക്കാരനാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സഞ്ജു ഫോമായി, ഇന്ത്യൻ ടീം കപ്പും നേടി, ഇതിൽപ്പരം എന്തുവേണം! 63 ജീവനക്കാർക്ക് 2000 രൂപ സമ്മാനം നൽകി കോട്ടയം സ്വദേശി
ക്ഷേത്രത്തിൽ കവർച്ച, സിസിടിവി ദൃശ്യങ്ങൾ കണ്ട് ഞെട്ടൽ, കുടുങ്ങിയത് അതേ ക്ഷേത്രത്തിൽ ജോലി ചെയ്ത പൂജാരി