
കൊച്ചി: ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിന് സമീപം ബൈക്ക് മെട്രോ തൂണിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കൂനമ്മാവ് കളത്തിൽപ്പറമ്പിൽ വീട്ടിൽ റോയിയുടെ മകൻ അൻസൽ റോയി (24) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 1.30ഓടെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ബൈക്ക് 462-ാം നമ്പർ മെട്രോ പില്ലറിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അൻസലിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബെംഗളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അൻസൽ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് വീട്ടിലെത്തിയത്. എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ഇടപ്പള്ളി പെൻ റോഡിലെ തോപ്പിൽ മേരി ക്യൂൻ ചർച്ച് സെമിത്തേരിയിൽ സംസ്കരിച്ചു. മാതാവ്: ഫെലീഷ്യ. സഹോദരി: ആൻ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam