അഭ്യാസ പ്രകടനം നടത്തിയ ബൈക്ക് നിയന്ത്രണം വിട്ട് സ്‌കൂൾ വിദ്യാർത്ഥികളെ ഇടിച്ചു; നാല് പേർക്ക് പരിക്ക്

By Web TeamFirst Published Oct 18, 2019, 6:16 PM IST
Highlights

പ്ലസ് വൺ വിദ്യാർഥികളായ രുക്മ, ധന്യ, രാഖി, രോഹിത്ത് എന്നിവർക്കാണ് പരിക്കേറ്റത്

ബൈക്കിലുണ്ടായിരുന്ന മൂന്ന് പേരെയും നാട്ടുകാർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചു

തിരുവനന്തപുരം: മൂന്ന് പേർ സഞ്ചരിച്ച ബൈക്ക് അഭ്യാസപ്രകടനത്തിനിടെ നിയന്ത്രണം വിട്ട് സ്‌കൂൾ വിദ്യാർത്ഥികൾക്ക് നേരെ പാഞ്ഞുകയറി നാല് പേർക്ക് പരിക്കേറ്റു. തിരുവനന്തപുരം നെല്ലിമൂഡ് ന്യൂ ഹയർ സെക്കണ്ടറി സ്‌കൂളിന് മുന്നിലാണ് സംഭവം. പ്ലസ് വൺ വിദ്യാർഥികളായ രുക്മ, ധന്യ, രാഖി, രോഹിത്ത് എന്നിവർക്കാണ് പരിക്കേറ്റത്.

ഇതിൽ രോഹിതിന് കാലിന് ഗുരുതര പരിക്കുണ്ട്. രുക്‌മക്ക് മുഖത്തിന് സാരമായ പരിക്കേറ്റെന്നാണ് വിവരം. ബൈക്കിലുണ്ടായിരുന്ന മൂന്ന് പേരെയും നാട്ടുകാർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ  മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. 

പ്രധാനപ്പെട്ട രണ്ട് സ്‌കൂളുകൾ സ്ഥിതി ചെയ്യുന്ന നെല്ലിമൂഡ് പ്രദേശത്ത് വൈകുന്നേരങ്ങളിൽ പൊലീസിന്റെ സാന്നിധ്യം ലഭ്യമല്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു. ഇവിടെ പൂവാലന്മാരുടെയും സാമൂഹ്യവിരുദ്ധരുടെയും ശല്യം വിദ്യാർത്ഥികൾക്കുള്ളതായും പരാതിയുണ്ട്. ലഹരി മരുന്ന് മാഫിയയും ഇവിടെ സ്വാധീനം നേടിയിട്ടുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു.

click me!