നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് തെറിച്ചു വീണു, വിവാഹ വാർഷിക ദിനത്തിൽ യുവാവിന് ദാരുണാന്ത്യം

Published : May 24, 2026, 06:02 PM IST
death

Synopsis

തിരുവനന്തപുരം കാട്ടായിക്കോണത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് 29 കാരനായ യുവാവ് മരിച്ചു. ബൈക്കോടിക്കുന്നതിനിടെ ഫിറ്റ്സ് വന്നതാണ് അപകടത്തിന് കാരണമായത്.  

തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് തെറിച്ചു വീണ് യുവാവിന് ദാരുണാന്ത്യം.ഓമന നഗർ ഇടറോഡിൽ നിന്നു കാട്ടായിക്കോണത്തെ പ്രധാന റോഡിലേക്കു ബൈക്കോടിച്ചു ഇറങ്ങിയ യുവാവാണ് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടത്തിൽപ്പെട്ടത്.

ഇൻഡസ് ഇൻഡ് ബാങ്കിലെ ജീവനക്കാരനായ കാട്ടായിക്കോണം സ്വദേശി അർജുൻ വിജയ് (29) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് 2.45നായിരുന്നു അപകടം. ബൈക്കോടിക്കുന്നതിനിടെ ഫിറ്റ്സ് വന്നതോടെ ബൈക്ക് സമീപത്തെ മതിലിലേക്ക് ശക്തിയായി ഇടിച്ചു മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ അർജുനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടു മരിച്ചു.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വിട്ടുവളപ്പിൽ സംസ്കരിക്കും.

ഭാര്യ അഥീനദേവീ ചേങ്കോട്ടുകോണം എസ് എൻ പബ്ലിക് സ്കൂളിലെ അധ്യാപികയാണ്. ഇവരുടെ രണ്ടാം വിവാഹവാർഷികമായിരുന്നു ശനിയാഴ്ച.  

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശക്തമായ മഴയ്ക്കിടെ കാതടപ്പിക്കുന്ന ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങി; കണ്‍മുന്നിൽ കിണർ ഇടിഞ്ഞു താഴ്ന്നു, സിസിടിവി ദൃശ്യം
വാഹനത്തെ മറികടക്കാൻ ശ്രമിക്കവേ ലോറിയുമായി കൂട്ടിയിടിച്ചു, ലോറിക്കടിയിയിലായ ബൈക്ക് യാത്രികന് ദാരുണാന്ത്യം