ബൈക്ക് കനാലിലേക്ക് മറിഞ്ഞ് അപകടം; യുവാവിന് ദാരുണാന്ത്യം

Published : Jul 29, 2024, 04:33 PM IST
ബൈക്ക് കനാലിലേക്ക് മറിഞ്ഞ് അപകടം; യുവാവിന് ദാരുണാന്ത്യം

Synopsis

കൈതക്കാട് കല്ലേരിൽ കെ സി സന്തോഷാണ് മരിച്ചത്. 41 വയസ്സായിരുന്നു. ഇന്നലെ രാത്രി കുമ്മനോട്ടെ വീട്ടിലേക്ക് പോകുംവഴി പെരിയാർവാലി കനാലിലേക്കാണ് സന്തോഷ് വീണത്.

കൊച്ചി: എറണാകുളം പട്ടിമറ്റത്ത് ബൈക്ക് കനാലിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കൈതക്കാട് കല്ലേരിൽ കെ സി സന്തോഷാണ് മരിച്ചത്. 41 വയസ്സായിരുന്നു. ഇന്നലെ രാത്രി കുമ്മനോട്ടെ വീട്ടിലേക്ക് പോകുംവഴി പെരിയാർവാലി കനാലിലേക്കാണ് സന്തോഷ് വീണത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യയും രണ്ട് മക്കളുമുണ്ട്. 

അതേസമയം, കോഴിക്കോട് ചൂണ്ടയിടുന്നതിനിടെ ഉറങ്ങി കനാലിലേക്ക് വീണ് യുവാവ് മരിച്ചു. കനോലി കനാലിൽ വീണ് കുന്ദമംഗലം പത്താംമൈൽ സ്വദേശി പ്രവീണ്‍ദാസാണ് മരിച്ചത്. കോഴിക്കോട് കമ്മിഷണര്‍ ഓഫീസിലെ ഓഫീസ് അസിസ്റ്റൻ്റായിരുന്നു. രാത്രി 7.30 ന് സരോവരം പാര്‍ക്കിനോട് ചേര്‍ന്നായിരുന്നു സംഭവം. വൈകീട്ട് മീൻ പിടിക്കാനെത്തിയ പ്രവീണ്‍ദാസ് ചൂണ്ടയിടുന്നതിനിടെ ഉറങ്ങി അബദ്ധത്തിൽ വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ചെളിയിൽ നിന്നും പുറത്തെത്തിക്കാനായില്ല. ഇതോടെയാണ് അഗ്നിരക്ഷാസേനയുടെ സഹായം തേടിയത്. രണ്ട് മണിക്കൂറിന് ശേഷം 9.30 ഓടെയാണ് മൃതദേഹം പുറത്തെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

വിദേശത്തും സ്വദേശത്തുമായി ഒളിവില്‍, നാട്ടിലെത്തിയതും പൊക്കി! കാറിന്റെ രഹസ്യ അറയില്‍ എംഡിഎംഎ കടത്തിയ കേസിൽ മുഖ്യപ്രതി അറസ്റ്റില്‍
ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു