കാറിന്റെ ചക്രം തലയിലൂടെ കയറിയിട്ടും പോറലുപോലുമേൽക്കാതെ ബൈക്ക് യാത്രികൻ; കാരണം വ്യക്തമാക്കി മലപ്പുറം പൊലീസ്

Published : Mar 26, 2024, 12:28 AM ISTUpdated : Mar 26, 2024, 12:29 AM IST
കാറിന്റെ ചക്രം തലയിലൂടെ കയറിയിട്ടും പോറലുപോലുമേൽക്കാതെ ബൈക്ക് യാത്രികൻ; കാരണം വ്യക്തമാക്കി മലപ്പുറം പൊലീസ്

Synopsis

കാറിന്റെ ചക്രം തലയിലൂടെ കയറിയിട്ടും ചിൻസ്ട്രാപ്പ്  മുറുക്കി ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ അയാൾക്ക് ജീവൻ തിരിച്ചുപിടിക്കാൻ കഴിഞ്ഞു.  

മലപ്പുറം: കാറിന്റെ പിൻചക്രം കയറിയിറങ്ങിയിട്ടും പോറലുപോലുമേൽക്കാതെ യാത്രക്കാരൻ രക്ഷപ്പെട്ട വീഡിയോ പങ്കുവെച്ച് മലപ്പുറം പൊലീസ്. ഹെൽമറ്റ് കൃത്യമായി ധരിക്കുന്നതിന്റെ അവബോധമെന്ന നിലയിലാണ് വീഡിയോ പങ്കുവെച്ചത്. അപകടത്തിൽ ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചയാൾ രക്ഷപ്പെട്ടതിന്റെ പ്രധാന കാരണം ഹെൽമെറ്റ് തന്നെയാണെന്ന് പൊലീസ് പറഞ്ഞു. കാറിന്റെ ചക്രം തലയിലൂടെ കയറിയിട്ടും ചിൻസ്ട്രാപ്പ്  മുറുക്കി ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ അയാൾക്ക് ജീവൻ തിരിച്ചുപിടിക്കാൻ കഴിഞ്ഞു.  ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോൾ നിർബന്ധമായും ഹെൽമെറ്റ്‌ ധരിക്കണണെന്നും ചിൻ സ്ട്രാപ് കൃത്യമായിരിക്കണമെന്നും പൊലീസ് അറിയിച്ചു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ച് ചകിരിച്ചോറിലെ വൈദ്യുതചാലകത കുറയ്ക്കാം, അന്താരാഷ്ട്ര വിപണി കീഴടക്കാം; കുസാറ്റ് ഗവേഷകരുടെ പുത്തൻ സാങ്കേതികവിദ്യ
'സീലിങ് പണിയടക്കം കഴിഞ്ഞ വീടാണ്, ഇനിയിപ്പോ വീണ്ടും വയറിങ് നടത്തണം', വീടുകളില്‍ കേബിള്‍ മോഷണം വ്യാപകം ഉടമകള്‍ക്ക് ലക്ഷങ്ങളുടെ നഷ്ടം