വനിതാ പോലീസുകാരിയുടെ വീട്ടിൽ നിര്‍ത്തിയിട്ട ബൈക്കുമായി മുങ്ങി; പ്രധാന പ്രതി പൊലീസ് പിടിയിൽ

Published : Oct 17, 2026, 05:56 AM IST
Arrest

Synopsis

പാലക്കാട് വടക്കഞ്ചേരിയിൽ വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ നിന്ന് ബൈക്ക് മോഷ്ടിച്ച കേസിലെ പ്രധാന പ്രതി ഷിജു അറസ്റ്റിലായി. തമിഴ്നാട്ടിൽ നിന്ന് ബൈക്ക് കണ്ടെത്തിയതിനെ തുടർന്ന് നേരത്തെ പിടിയിലായ മാതേഷിൽ നിന്നാണ് ഇയാളെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഇരുവരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്.

പാലക്കാട്: വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ച പ്രധാന പ്രതി അറസ്റ്റിൽ. പാലക്കാട് പുതുക്കോട് മണപ്പാടം കണക്കന്നൂർ സ്വദേശി രാജി എന്ന ഷിജു ആണ് ആണ് അറസ്റ്റിലായത്. ഈ കേസിലെ മറ്റൊരു പ്രതിയായിരുന്ന തമിഴ്നാട് സ്വദേശി മാതേഷ് നേരത്തെ പിടിയിലായിരുന്നു. കഴിഞ്ഞ ജൂലൈ 18നാണ് വടക്കഞ്ചേരി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥയുടെ മണപ്പാണത്തെ വീട്ടിൽ നിന്നും രാത്രി ബൈക്ക് മോഷണം പോയത്.

തുടർന്നു നടത്തിയ അന്വേഷണത്തിൽ മൂന്നുദിവസത്തിനുള്ളിൽ തമിഴ്നാട്ടിൽ നിന്നുമാണ് ബൈക്ക് കണ്ടെത്തിയത് ബൈക്ക് കൈവശം വച്ചിരുന്ന മാതേഷിനെ ചോദ്യം ചെയ്തതിൽ നിന്നാണ് മണപ്പാടം സ്വദേശിയായ ഷിജുവാണ് ബൈക്ക് മോഷ്ടിച്ച് കൈമാറിയതെന്ന് വിവരം ലഭിച്ചത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഷിജുവിനെ കഴിഞ്ഞദിവസം മണപ്പാടത്തെ നിന്നും പിടികൂടിയത്. പിടിയിലായ രണ്ടുപേരും മുൻപ് നിരവധി കഞ്ചാവ് കേസുകളിലും, വാഹനം മോഷണ കേസിലും പ്രതികളാണെന്ന് വടക്കഞ്ചേരി പോലീസ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മലപ്പുറത്ത് മന്ത്രവാദത്തിന്റെ മറവിൽ 17കാരിക്ക് പീഡനം; കുടുംബത്തിന്റെ പരാതിയിൽ ജിലാനി തങ്ങൾ എന്നറിയപ്പെടുന്ന ജസീൽ അറസ്റ്റിൽ
സിപിഎമ്മിൽ കൊല്ലത്തും നേതൃത്വത്തിന് വിമര്‍ശനം, അമിത ആത്മവിശ്വാസം വിനയായി; തിരുത്തണമെന്ന് വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ ആവശ്യം