ശിക്ഷാവിധി കേട്ടതും കുഴഞ്ഞുവീണു, ആശുപത്രിയിൽ; ബൈക്ക് മോഷണ കേസിൽ വിധിച്ചതാകട്ടെ 5 മാസം തടവും 3000 രൂപ പിഴയും

Published : Nov 17, 2023, 03:18 PM IST
ശിക്ഷാവിധി കേട്ടതും കുഴഞ്ഞുവീണു, ആശുപത്രിയിൽ; ബൈക്ക് മോഷണ കേസിൽ വിധിച്ചതാകട്ടെ 5 മാസം തടവും 3000 രൂപ പിഴയും

Synopsis

ബൈക്ക് മോഷണക്കേസിൽ പിടിയിലായ പ്രതികൾക്ക് അഞ്ച് മാസം തടവും മൂവായിരം രൂപ പിഴയും.

അമ്പലപ്പുഴ: ബൈക്ക് മോഷണക്കേസിൽ പിടിയിലായ പ്രതികൾക്ക് അഞ്ച് മാസം തടവും മൂവായിരം രൂപ പിഴയും. ആര്യാട് തെക്ക് പഞ്ചായത്ത് പൂങ്കാവ് കോളനിയിൽ സജീർ(19), അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം പുതുവൽ ഇജാസ്(19) എന്നിവരെയാണ് അമ്പലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് കോടതി മജിസ്ട്രേട്ട് അനു ടി. തോമസ് തടവും പിഴയും വിധിച്ചത്. 

പുന്നപ്ര വാടക്കൽ പഴമ്പാശേരി വീട്ടിൽ നിന്നും ഹീറോ ഹോണ്ട ബൈക്ക് മോഷ്ടിച്ച കേസിലാണ് ഇരുവരും പിടിയിലായത്. ഇജാസിനെ മാവേലിക്കര സബ് ജയിലിൽ പ്രവേശിപ്പിച്ചു. കോടതി ശിക്ഷ വിധിച്ചത് കേട്ട് കുഴഞ്ഞുവീണ സജീറിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മോഷണ സമയത്ത് ഒന്നാംപ്രതി സജീറിന് 19 വയസ്സും രണ്ടാംപ്രതി ഇജാസിന് 18 വയസ്സും ആണ് ഉണ്ടായിരുന്നത്.

Read more: ജീവനൊടുക്കും മുമ്പ്, മീനടത്ത് അച്ഛൻ 9-കാരൻ മകനെ കൊന്നത് ജീവനോടെ കെട്ടിത്തൂക്കിയെന്ന് സംശയം; കാരണം വായ്പ?!

പൂട്ടിക്കിടന്ന വീട് കുത്തിപ്പൊളിച്ച് മോഷണം നടത്തിയ സംഘം അറസ്റ്റില്‍. അഴീക്കോട് അയ്യാരില്‍ അഹമ്മദ് ഹാബില്‍, പൊടിയന്‍ ബസാര്‍ ചെമ്പനെഴത്തു സൂര്യ, മേത്തല ഉണ്ടേക്കടവ് പെരിങ്ങാട്ട് പ്രണവ് എന്നിവരെയാണ് കൊടുങ്ങല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പൂട്ടിക്കിടന്ന വീട് കുത്തിപ്പൊളിച്ചു വില കൂടിയ വാച്ചുകളും വീട്ടിലെ ഉപകരണങ്ങളും കാറിന്റെ ബാറ്ററിയും മോഷ്ടിച്ച പത്തോളം പേരുടെ സംഘത്തിലെ അംഗങ്ങളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. കേസിൽ പ്രതികളായ മറ്റുള്ളവർക്ക് വേണ്ടി അന്വേഷണം ഊർജിതമാണെന്നും പൊലീസ് അറിയിച്ചു. ശൃംഗപുരം ഗവ. ബോയ്സ് ഹൈസ്‌കൂളിന് പടിഞ്ഞാറുവശത്തുള്ള ജിബി നിലയം വീട്ടില്‍ ജയരാജന്റെ ഭാര്യ ഭാഗ്യലക്ഷ്മിയുടെ രണ്ടുമാസമായി പൂട്ടിക്കിടന്ന വീട് കുത്തിപ്പൊളിച്ചാണ് പ്രതികള്‍ മോഷണം നടത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മൃതസഞ്ജീവനി തുണയായി, ശബരിമലയിൽ മരിച്ച ജയിൽ ഉദ്യോഗസ്ഥന്റെ കൈകളുമായി 23 വയസുകാരൻ ജീവിതത്തിലേക്ക്
തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തു, ഇരട്ട വോട്ടിന് ശ്രമം; യുവതിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍