'റോബിൻ' നാളെ രാവിലെ 5മണിക്ക് ഓടിത്തുടങ്ങും, പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക്; കോടതി കൂടെയുണ്ടെന്ന് ഉടമ

Published : Nov 17, 2023, 03:10 PM ISTUpdated : Nov 17, 2023, 04:18 PM IST
'റോബിൻ' നാളെ രാവിലെ 5മണിക്ക് ഓടിത്തുടങ്ങും, പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക്; കോടതി കൂടെയുണ്ടെന്ന് ഉടമ

Synopsis

അതേ സമയം ടൂറിസ്റ്റ് പെർമിറ്റുള്ള ബസ് സ്റ്റേജ് ക്യാരേജ് ആയി ഓടാൻ അനുവദിക്കില്ല എന്ന നിലപാടിൽ തന്നെയാണ് മോട്ടോർ വാഹന വകുപ്പ് ഇപ്പോഴുമുള്ളത്

പത്തനംതിട്ട: സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയ റോബിൻ ബസ് നാളെ നിരത്തിലിറങ്ങും. നാളെ പുലർച്ചെ അഞ്ചുമണിക്ക് പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് പുറപ്പെടുമെന്നാണ് ബസ് ഉടമ അറിയിച്ചിരിക്കുന്നത്. ഹൈക്കോടതിയുടെ സംരക്ഷണം വാങ്ങിയാണ് നിരത്തിലിറങ്ങുന്നതെന്നും ഉടമ വ്യക്തമാക്കി. നിയമ ലംഘനം ചൂണ്ടിക്കാട്ടി മുൻപു രണ്ടുതവണ ബസ് എംവിഡി പിടികൂടിയിരുന്നു. അതേ സമയം ടൂറിസ്റ്റ് പെർമിറ്റുള്ള ബസ് സ്റ്റേജ് ക്യാരേജ് ആയി ഓടാൻ അനുവദിക്കില്ല എന്ന നിലപാടിൽ തന്നെയാണ് മോട്ടോർ വാഹന വകുപ്പ് ഇപ്പോഴുമുള്ളത്.

കഴിഞ്ഞ ഒക്ടോബര്‍  16-ാം തിയതിയാണ്  പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെട്ട ബസ്  റാന്നിയില്‍ വെച്ച് മോട്ടോര്‍വെഹിക്കിൾ ഡിപ്പാർട്ട്മെന്‍റ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ബസ് കോടതി ഉത്തരവിലൂടെ പുറത്തിറക്കിയത്. റോബിൻ ബസ് കോയമ്പത്തൂർ സർവ്വീസിനായുള്ള സീറ്റ് ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്.

പുലർച്ചെ അഞ്ച് മണിക്ക് പത്തനംതിട്ടയിൽ നിന്നും ആരംഭിച്ച് ഉച്ചയ്ക്ക് 12 മണിക്ക് കോയമ്പത്തൂർ അവസാനിക്കുന്നതാണ് ആദ്യ ട്രിപ്പ്. വൈകിട്ട് അഞ്ച് മണിക്ക് കോയമ്പത്തൂരിൽ നിന്നും തുടങ്ങി രാത്രി 12 മണിക്ക് പത്തനംതിട്ടയിൽ ബസ് തിരിച്ചെത്തും. പത്തനംതിട്ട - കോയമ്പത്തൂർ ട്രിപ്പിൽ റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാല, തൊടുപുഴ, മൂവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി, തൃശൂർ, പാലക്കാട് എന്നിങ്ങനെ സ്റ്റോപ്പുകളുണ്ട്. തിരിച്ചുള്ള സർവ്വീസിൽ പാലക്കാട് മാത്രമാണ് സ്റ്റോപ്പുള്ളത്.

അതേസമയം ടൂറിസ്റ്റ് പെർമിറ്റ് മാത്രമുള്ള ബസ് സ്റ്റേജ് കാര്യേജ് ആയി ഓരോ സ്റ്റോപ്പിലും ആളെ കയറ്റി ഓടാൻ അനുവദിക്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. നേരത്തെ ഓടിയ പോലെ തന്നെ ബസ് സര്‍വീസ് തുടരുമെന്ന് ഉടമയും നിയമലംഘനം തുടര്‍ന്നാല്‍ പിടിച്ചെടുക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പും വ്യക്തമാക്കിയതോടെ വീണ്ടും റോഡില്‍ തുറന്ന പോരിനുള്ള വഴിയാണ് ഒരുങ്ങിയിരിക്കുന്നത്. 

നേരത്തെ ഓടിയത് പോലെ ബോര്‍ഡ് വെച്ച്, സ്റ്റാന്‍ഡില്‍ കയറി ആളുകളെ എടുത്ത് തന്നെ സര്‍വീസ് നടത്തുമെന്ന് ഉറപ്പിച്ച് പറയുകയാണ് റോബിന്‍ ബസിന്റെ ഉടമ. 'ഇവരുടെ മണ്ടത്തരത്തിന് കൂട്ടുനിക്കുന്നതല്ല എന്റെ ജോലി, തെറ്റ് ചെയ്യാത്തത് കൊണ്ട് പിഴയടക്കില്ലെന്നായിരുന്നു ബസ് പിടിച്ചെടുത്തതിനോട് റോബിൻ ബസ് ഉടമ  പ്രതികരിച്ചിരുന്നത്. നേരത്തെ സംഭവിച്ചതുപോലെ സര്‍വീസ് നടത്തുമ്പോള്‍ തടയാനുള്ള നീക്കം ഉള്‍പ്പെടെ മോട്ടോര്‍ വാഹന വകുപ്പിന്‍റെ ഭാഗത്തുനിന്നുണ്ടാകുമോ എന്നാണ് കണ്ടറിയേണ്ടത്.

'ഏതറ്റം വരെയും പൊരുതാൻ റെഡി'; കോയമ്പത്തൂർ ട്രിപ്പ് പുനരാരംഭിച്ച് റോബിൻ ബസ്, നാളെ മുതൽ വീണ്ടും സർവ്വീസ്

'കണ്ടറിയണം കോശി ഇനി നിനക്കെന്ത് സംഭവിക്കുമെന്ന്'; കോടതില്‍നിന്ന് ജാമ്യം, റോബിന്‍ ബസ് വീണ്ടും നിരത്തിലേക്ക്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഐടിസിയുടെ വ്യാജ ലേബൽ, എത്തിച്ചത് കംബോഡിയയിൽ നിന്ന്; കൊല്ലത്ത് 145 പാക്കറ്റ് വ്യാജ സിഗരറ്റുമായി രണ്ട് പേർ അറസ്റ്റിൽ
കോവളത്ത് വീണ്ടും കടലാമ ചത്ത് തീരത്തടിഞ്ഞു, ഒപ്പം ചെറുമത്സ്യവും ഞണ്ടുകളും, ഒരാഴ്ചക്കിടെ രണ്ടാം തവണ