കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രികന് പരിക്ക്; വാഹനത്തിന്റെ മുൻഭാ​ഗം പൂർണ്ണമായി തകർന്നു

Published : Apr 05, 2024, 11:15 AM ISTUpdated : Apr 05, 2024, 11:24 AM IST
കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രികന് പരിക്ക്; വാഹനത്തിന്റെ മുൻഭാ​ഗം പൂർണ്ണമായി തകർന്നു

Synopsis

ഏകദേശം 50 മീറ്ററോളം ദൂരം ബൈക്ക് തെറിച്ചു പോകുകയാണ് ഉണ്ടായത്. അഷ്‌കർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. 

പാലക്കാട്: പാലക്കാട് കരിമ്പുഴയിൽ  കാട്ടുപന്നി ബൈക്ക് ഇടിച്ചു തെറിപ്പിച്ചതിനെ തുടര്‍ന്ന് യാത്രക്കാരന് പരിക്ക്. കരിമ്പുഴ പഞ്ചായത്തിലെ ഡ്രൈവർ മുഹമ്മദ് അഷ്‌കറിനാണ് അപകടത്തില്‍ പരിക്കേറ്റത്. രാവിലെ 7 മണിയോടുകൂടി ബൈക്കിൽ വരുമ്പോഴായിരുന്നു അപകടം. പൊമ്പ്ര മണ്ണോട്ടുംപടി ഭാഗത്തുവെച്ച്  ഓടിയെത്തിയ കാട്ടുപന്നി ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഏകദേശം 50 മീറ്ററോളം ദൂരം ബൈക്ക് തെറിച്ചു പോയി. അഷ്‌കർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തില്‍ ബൈക്കിന്റെ മുൻവശം പൂർണ്ണമായി തകർന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

PREV
click me!

Recommended Stories

'90 ദിവസം ജയിലിൽ ഇട്ടു, ഇതിനൊക്കെ ആര് നഷ്ടപരിഹാരം കൊടുക്കും', ദിലീപ് അഗ്നിശുദ്ധി വരുത്തിയെന്ന് സുരേഷ് കുമാര്‍
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്: പരാതിക്കാരി മൊഴി നൽകി, കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തുവെന്ന് മൊഴി