രാഹുലിന്റെ പരിപാടി‌യിൽ ലീ​ഗിന്റെ പതാക ഒഴിവാക്കിയത് നിരാശ; മുസ്ലിം ലീ​ഗ് കൊടി ആദ്യമായി പറന്ന പുതുന​ഗരം!

Published : Apr 05, 2024, 08:30 AM IST
രാഹുലിന്റെ പരിപാടി‌യിൽ ലീ​ഗിന്റെ പതാക ഒഴിവാക്കിയത് നിരാശ; മുസ്ലിം ലീ​ഗ് കൊടി ആദ്യമായി പറന്ന പുതുന​ഗരം!

Synopsis

വിമർശനങ്ങളുടെ പേരിൽ വയനാട് രാഹുൽ ഗാന്ധി പങ്കെടുത്ത പരിപാടിയിൽ ലീഗ് പതാക ഒഴിവാക്കിയതിൽ ഇവിടത്തുകാർക്ക് വലിയ നിരാശയുണ്ട്.

പാലക്കാട്: ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ പതാക വലിയൊരു രാഷ്ട്രീയ ചർച്ചയായി മാറുമ്പോൾ പാലക്കാട് പുതുനഗരത്തിന് പറയാൻ ഏറെയുണ്ട്. ചരിത്രത്തിൽ ആദ്യമായി ലീഗിന്റെ പച്ചപ്പതാക ഉയർന്നത് ഈ നാട്ടിലാണ്. സ്വതന്ത്ര ഇന്ത്യയിൽ ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗിന്റെ പതാക ആദ്യമായി ഉയർന്നത് 1947 ഡിസംബർ 28ന് പുതുനഗരത്തിലെ ഈ പള്ളിമുറ്റത്തായിരുന്നു. ഖാഇദെ മില്ലത്ത് മുഹഹമ്മദ് ഇസ്മായിൽ മുസ്ലീം ലീഗ് രൂപീകരിക്കുന്നതിന് 3 മാസം മുമ്പാണ് ഇവിടെയെത്തിയത്.  തമിഴ് നാട്ടില്‍നിന്ന് കുടിയേറിയ മുസ്‌ലിംകളുടെ പിന്മുറക്കാരായിരുന്നു പുതുനഗരത്തിൽ ഭൂരിപക്ഷവും.

ഇന്ത്യയിലെ മുസ്ലിംകളുടെയും ന്യൂനപക്ഷങ്ങളുടെയും പുരോഗതിക്കായി പ്രവർത്തിക്കാൻ ഒരു രാഷ്ട്രീയ പ്രസ്ഥാനം ആവശ്യമാണെന്ന മുഹമ്മദ് ഇസ്മയായിൻ്റ വാദത്തിന് പുതുനഗരത്തുകാർ പൂർണ പിന്തുണ നൽകി. 1948 മാർച്ച് 10-നാണ്നു ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് സ്ഥാപിച്ചത്. തുടർന്നിങ്ങോട്ട് മുസ്ലീം ലീഗിന് വലിയ സ്വാധീനമുള്ള പ്രദേശമാണ് പുതുനഗരം. അന്നയുർത്തിയ പതാക ഈ നാടിൻ്റെ ചരിത്രത്തിൻ്റെ ഭാഗമാണ്.

വിമർശനങ്ങളുടെ പേരിൽ വയനാട് രാഹുൽ ഗാന്ധി പങ്കെടുത്ത പരിപാടിയിൽ ലീഗ് പതാക ഒഴിവാക്കിയതിൽ ഇവിടത്തുകാർക്ക് വലിയ നിരാശയുണ്ട്. വയനാട്ടിലെ രാഹുൽ ​ഗാന്ധിയുടെ യോ​ഗത്തിലാണ് മുസ്ലിം ലീഹിന്റെ പതാക ഒഴിവാക്കിയത്. കഴിഞ്ഞ തവണ ലീ​ഗിന്റെ പതാക ഉപയോ​ഗിച്ചത് ഉത്തരേന്ത്യയിൽ തിരിച്ചടിയായെന്ന കോൺ​ഗ്രസ് നി​ഗമനത്തെ തുടർന്നാണ് ഇത്തവണ ലീ​ഗിന്റെ പതാക ഒഴിവാക്കിയത്. 

PREV
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്ഥലം മാറ്റം ലഭിച്ച് ആലുവയിൽ എത്തിയത് രണ്ടാഴ്ച മുമ്പ്, പെരിയാറിൽ കുളിക്കാനിറങ്ങിയപ്പോൾ യുവാവ് മുങ്ങിമരിച്ചു