വീടിന് സമീപം സൂക്ഷിച്ചിരുന്ന ബൈക്ക് കത്തിനശിച്ചു

Published : Aug 09, 2021, 11:18 PM IST
വീടിന് സമീപം സൂക്ഷിച്ചിരുന്ന ബൈക്ക് കത്തിനശിച്ചു

Synopsis

വീടിന് സമീപം  സൂക്ഷിച്ചിരുന്ന ബൈക്ക് കത്തിനശിച്ചു. ആറാട്ടുപുഴ മംഗലം വൈഷ്ണവത്തിൽ രാകേഷിന്റെ ബൈക്കാണ് കത്തിയത്. 

ഹരിപ്പാട്: വീടിന് സമീപം  സൂക്ഷിച്ചിരുന്ന ബൈക്ക് കത്തിനശിച്ചു. ആറാട്ടുപുഴ മംഗലം വൈഷ്ണവത്തിൽ രാകേഷിന്റെ ബൈക്കാണ് കത്തിയത്. കഴിഞ്ഞ ദിവസം രാത്രി രണ്ടരയോടെ വീടിനു സമീപത്തെ ഷെഡ്ഡിൽ സൂക്ഷിച്ചിരുന്ന ബൈക്കിൽനിന്ന്  തീയും പുകയും ഉയരുന്നത് അയൽവാസിയാണ് കണ്ടത്. 

തുടർന്ന് ഓടിക്കൂടിയവരും വീട്ടുകാരും ചേർന്ന് അണയ്ക്കാൻ ശ്രമിച്ചെങ്കിലും മുഴുവനായും കത്തിപ്പോയി. ഒപ്പം സൂക്ഷിച്ചിരുന്ന അയൽവാസിയുടെ സ്‌കൂട്ടറിന്റെ കുറച്ചുഭാഗവും കത്തി. ഷോർട്ട് സർക്യൂട്ട് മൂലം കത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം. തൃക്കുന്നപ്പുഴ പൊലീസിൽ പരാതി നൽകി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി
തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ