കിണർ പൊടുന്നനെ ഇടിഞ്ഞ് താഴ്ന്നു: വെള്ളം കോരിക്കൊണ്ടിരുന്ന വിദ്യാർഥിനി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Published : Aug 09, 2021, 07:06 PM IST
കിണർ പൊടുന്നനെ ഇടിഞ്ഞ് താഴ്ന്നു: വെള്ളം കോരിക്കൊണ്ടിരുന്ന വിദ്യാർഥിനി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Synopsis

തൃക്കണ്ടിയൂരിൽ വീട്ടുകിണർ പൊടുന്നനെ ഇടിഞ്ഞ് താഴ്ന്നു. വെള്ളം കോരിക്കൊണ്ടിരിക്കുകയായിരുന്ന വിദ്യാർഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു. 

തിരൂർ: തൃക്കണ്ടിയൂരിൽ വീട്ടുകിണർ പൊടുന്നനെ ഇടിഞ്ഞ് താഴ്ന്നു. വെള്ളം കോരിക്കൊണ്ടിരിക്കുകയായിരുന്ന വിദ്യാർഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു. തൃക്കണ്ടിയൂർ പൊറ്റത്തപ്പടി പൊക്കാട്ട് പറമ്പിൽ രാധാകൃഷ്ണന്റെ വീട്ടുവളപ്പിലെ കിണറാണ് ഇടിഞ്ഞ് താഴ്ന്നത്. 

ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം. കിണറിന്റെ സമീപത്ത് സിമന്റ് തേക്കുന്നതിനിടെ ചെറിയ ശബ്ദത്തോടെ കിണർ ഇടിഞ്ഞ് താഴുകയായിരുന്നു. മൂന്ന് റിംഗ് താഴ്ചയിലാണ് കിണർ ഇടിഞ്ഞത്. പിതാവിന് വെള്ളം നൽകാൻ കിണറ്റിൽ നിന്നും വെള്ളം കോരുകയായിരുന്ന മകൾ അഖില മുറ്റത്തേക്ക് മാറിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. 

വീടിനോട് ചേർന്നാണ് കിണർ എന്നതിനാൽ കിണർ മണ്ണിട്ട് നികത്താനാണ് തീരുമാനം. വിവരമറിഞ്ഞ് നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ. എസ് ഗിരീഷ് സ്ഥലത്തെത്തി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി
തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ