
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഇലക്ട്രിക് ലൈനിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. നെയ്യാറ്റിൻകര ആശുപത്രിക്ക് സമീപം പണി നടക്കുന്നതിനിടയാണ് സംഭവം. കാഞ്ഞിരംകുളം സ്വദേശി രാജേന്ദ്രന് ഗുരുതര പരിക്ക്. കൂടെയുണ്ടായിരുന്ന മകൻ അരുണിന് നിസ്സാരപരിക്കേറ്റു. റോഡിന് കുറുകെക്കിടന്ന ലൈൻ കമ്പിയിൽ കുടുങ്ങിയാണ് അപകടം. പണി നടത്തിയത് സുരക്ഷാ മാനദണ്ഡങ്ങൾ ഇല്ലാതെ എന്ന് ആരോപണം. രാജേന്ദ്രനെ നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam