ബിരിയാണി മാസാല പാക്കിംഗ് എന്ന് പേര്, പാക്കറ്റില്‍ നിറക്കുന്നത് കഞ്ചാവ്; പൊലീസിന്റെ റെയ്ഡിൽ എല്ലാം പൊളിഞ്ഞു

Published : Mar 10, 2025, 05:19 PM IST
ബിരിയാണി മാസാല പാക്കിംഗ് എന്ന് പേര്, പാക്കറ്റില്‍ നിറക്കുന്നത് കഞ്ചാവ്; പൊലീസിന്റെ റെയ്ഡിൽ എല്ലാം പൊളിഞ്ഞു

Synopsis

ലഹരി വില്‍പനക്കാരെപ്പറ്റിയുള്ള വിവരങ്ങള്‍ ലഹരി വിരുദ്ധ സ്‌ക്വാഡുകള്‍ക്ക് കൈമാറണമെന്നും ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പേരാമ്പ്ര ഡിവൈ എസ്പി അറിയിച്ചു.

കോഴിക്കോട്: ബിരിയാണി മസാല പാക്കിംഗിന്റെ മറവില്‍ കഞ്ചാവ് പൊതികള്‍ വില്‍പന നടത്തിയ യുവാവ് പിടിയില്‍. പേരാമ്പ്ര എരവട്ടൂര്‍ കനാല്‍മുക്ക് സ്വദേശി കെ.കെ. മുഹമ്മദ് ഷമീം(39) ആണ് പേരാമ്പ്ര പൊലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് 87.17 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.

ബിരിയാണി മസാല പാക്കിംഗിന്റെ മറവില്‍ കഞ്ചാവ് പാക്ക് ചെയ്തു വില്‍പന നടത്തുന്നുണ്ടെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് എരവട്ടൂരിലെ ഷമീം നടത്തിയിരുന്ന സ്ഥാപനത്തില്‍ കയറി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് പാക്കിംഗ് കണ്ടെത്തിയത്. ഇയാള്‍ എരവട്ടൂരും പേരാമ്പ്രയും കേന്ദ്രീകരിച്ച് യുവാക്കള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും കഞ്ചാവ് വിതരണം നടത്തി വന്നിരുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. ഷമീമിനെതിരെ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസ് എടുത്തിട്ടുണ്ട്.

ലഹരി വില്‍പനക്കാരെപ്പറ്റിയുള്ള വിവരങ്ങള്‍ ലഹരി വിരുദ്ധ സ്‌ക്വാഡുകള്‍ക്ക് കൈമാറണമെന്നും ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പേരാമ്പ്ര ഡിവൈ എസ്പി അറിയിച്ചു. എസ്ഐ ഷമീര്‍, സനേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

Asianet News Live

PREV
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു