മേയര്‍ ആര്യാ രാജേന്ദ്രൻ രാജിവെക്കണമെന്ന് ആവശ്യം: തിരുവനന്തപുരത്ത് ബിജെപി മാര്‍ച്ചിൽ സംഘര്‍ഷം

Published : May 25, 2024, 03:28 PM ISTUpdated : May 25, 2024, 03:33 PM IST
മേയര്‍ ആര്യാ രാജേന്ദ്രൻ രാജിവെക്കണമെന്ന് ആവശ്യം: തിരുവനന്തപുരത്ത് ബിജെപി മാര്‍ച്ചിൽ സംഘര്‍ഷം

Synopsis

നഗരസഭ കൗൺസിലർമാർ അടക്കമുള്ളവർ ഏറെനേരം റോഡ് ഉപരോധിച്ചു പ്രതിഷേധിച്ചു

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണാത്ത മേയർ ആര്യാ രാജേന്ദ്രൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നഗരസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. നഗരസഭാ ഓഫീസിനകത്തേക്ക് കടന്ന ബിജെപി പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ബാരിക്കേട്  തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു. നഗരസഭ കൗൺസിലർമാർ അടക്കമുള്ളവർ ഏറെനേരം റോഡ് ഉപരോധിച്ചു പ്രതിഷേധിച്ചു. മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട്  തുടർ സമരം നടത്താനാണ്  ബിജെപിയുടെ തീരുമാനം.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ തിരുവനന്തപുരം നഗരത്തിൽ വലിയ തോതിൽ വെള്ളക്കെട്ട് ഉണ്ടായിരുന്നു. സ്മാര്‍ട് സിറ്റി പണി നടക്കുന്നതിനാൽ നഗരത്തിൽ പല റോഡുകളിലൂടെയും ഗതാഗതം ബുദ്ധിമുട്ടേറിയതാണ്. ഓടകളെല്ലാം നിറഞ്ഞതോടെ വെള്ളം റോഡിൽ കയറിയിരുന്നു. ഈ സാഹചര്യത്തിൽ കോര്‍പ്പറേഷൻ ഭരണത്തിലുണ്ടായ വീഴ്ചയാണ് വെള്ളക്കെട്ടിന് കാരണം എന്നാരോപിച്ചാണ് ബിജെപി കോര്‍പറേഷൻ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു