'യുവാക്കളുടെ ഭാവിയെ ഓർത്ത് ആശങ്ക, അസ്ഹറുദ്ദീന്റെ അറസ്റ്റ് വിഷലിപ്തമായ രാഷ്ട്രീയ സംസ്കാരത്തിന്റെ ലക്ഷണം'; രാജീവ് ചന്ദ്രശേഖർ

Published : Feb 18, 2026, 08:44 AM IST
Rajeev Chandrasekhar

Synopsis

കണ്ണൂരിൽ വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വിഷലിപ്തമായ രാഷ്ട്രീയ സംസ്കാരത്തിന്റെ ലക്ഷണമാണെന്നും വികസനവിരുദ്ധ ചുറ്റുപാടുകൾ യുവാക്കളെ വഴിതെറ്റിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 

തിരുവനന്തപുരം: കണ്ണൂരിൽ വന്ദേഭാരതിന് ഒരാൾ കല്ലെറിഞ്ഞ വിഷയത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇതുപോലുള്ള സംഭവങ്ങൾ കാണുമ്പോൾ നമ്മുടെ യുവാക്കളുടെ ഭാവിയെക്കുറിച്ചോർത്ത് മനസ്സിൽ ആശങ്ക നിറയുകയാണ്. കണ്ണൂരിൽ വന്ദേ ഭാരത് എക്‌സ്‌പ്രസിന് നേരെ കല്ലെറിഞ്ഞ അസ്ഹറുദ്ദീന്റെ അറസ്റ്റ് കേവലം ഒരു ഒറ്റപ്പെട്ട സംഭവമല്ല. വിഷലിപ്തമായൊരു രാഷ്ട്രീയ സംസ്കാരത്തിന്റെ ലക്ഷണമാണ് ഇതെന്നും രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചു. വികസനവിരുദ്ധ ചുറ്റുപാടുകളുടെ ഇരകളാണ് അസ്ഹറുദ്ദീനെപ്പോലെയുള്ള യുവാക്കൾ. രാജ്യത്തിന്റെ പുരോഗതിയിൽ അഭിമാനം കൊള്ളുന്നതിന് പകരം, അതിനെ വെറുക്കാനാണ് അവരെ പഠിപ്പിക്കുന്നതെന്നും പോസ്റ്റിൽ പറയുന്നു.

രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

'ഇതുപോലുള്ള സംഭവങ്ങൾ കാണുമ്പോൾ നമ്മുടെ യുവാക്കളുടെ ഭാവിയെക്കുറിച്ചോർത്ത് മനസ്സിൽ ആശങ്ക നിറയുകയാണ്. അതേസമയം അവരെ തീവ്രവാദത്തിലേക്ക് വഴിതിരിച്ചുവിടുന്ന വിനാശകരമായ രാഷ്ട്രീയ സംസ്കാരത്തിന് അവസാനമിുന്നതിനായി മുന്നിട്ടിറങ്ങാനുള്ള കരുത്താണ് ഇത്തരം ഓരോ കാഴ്ചകളും എനിക്ക് നൽകുന്നത്.

കണ്ണൂരിൽ വന്ദേ ഭാരത് എക്‌സ്‌പ്രസിന് നേരെ കല്ലെറിഞ്ഞ അസ്ഹറുദ്ദീന്റെ അറസ്റ്റ് കേവലം ഒരു ഒറ്റപ്പെട്ട സംഭവമല്ല. വിഷലിപ്തമായൊരു രാഷ്ട്രീയ സംസ്കാരത്തിന്റെ ലക്ഷണമാണ് ഇത്.

ഇന്ത്യയുടെ അത്യാധുനിക റെയിൽവേ സംവിധാനത്തിന് നേരെ ആക്രമണം ഉണ്ടാകുന്നത് ഇതാദ്യമല്ല. വികസനവിരുദ്ധ നിലപാടുള്ള സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും ഗുണ്ടകൾ പലതവണ വന്ദേ ഭാരതിനെ ലക്ഷ്യമിട്ടിട്ടുണ്ട്.

ഇത്തരം വികസനവിരുദ്ധ ചുറ്റുപാടുകളുടെ ഇരകളാണ് അസ്ഹറുദ്ദീനെപ്പോലെയുള്ള യുവാക്കൾ. രാജ്യത്തിന്റെ പുരോഗതിയിൽ അഭിമാനം കൊള്ളുന്നതിന് പകരം, അതിനെ വെറുക്കാനാണ് അവരെ പഠിപ്പിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ കരുത്തുറ്റ നേതൃത്വത്തിൽ ഇന്ത്യ മുന്നോട്ടു കുതിക്കുമ്പോൾ, കാലഹരണപ്പെട്ട പ്രത്യയശാസ്ത്രങ്ങളും വിഭജന രാഷ്ട്രീയവും കേരളത്തെ പിന്നോട്ടടിക്കുകയാണ്.

ഭീകരവാദത്തിന്റെ രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞ് നമ്മുടെ യുവാക്കളെ പുതിയ ആശയങ്ങളുടെയും അഭിലാഷങ്ങളുടെയും നൈപുണ്യ വികസനത്തിന്റെയും രാഷ്ട്രനിർമ്മാണത്തിന്റെയും പാതയിലേക്ക് നയിക്കുകയാണ് വേണ്ടത്.

ഇന്ത്യയുടെ വളർച്ചയിൽ നിന്ന് ഒറ്റപ്പെട്ടു നിൽക്കുന്നതിന് പകരം ആ വളർച്ചയുടെ ഭാഗമാവുകയാണ് കേരളം ചെയ്യേണ്ടത്.

ആ മാറ്റം യാഥാർത്ഥ്യമാക്കാൻ ഒരു ബിജെപി/എൻഡിഎ സർക്കാർ അനിവാര്യമാണ്.'- രാജീവ് ചന്ദ്രശേഖർ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രോഗങ്ങളും ചികിത്സയും ഏറെ മനപ്രയാസത്തിലാക്കി; പെരുമ്പുഴയിൽ കാണാതായ വീട്ടമ്മയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെത്തി
തായ്ലാൻഡിൽ നിന്നെത്തിയ മലയാളികളുടെ പക്കലുള്ളത് പുറമെ കണ്ടാൽ ലേയ്സ് പാക്കറ്റും ചോക്ലേറ്റുകളും, കണ്ടെത്തിയത് കോടികളുടെ ലഹരി പദാര്‍ത്ഥങ്ങൾ