ആലപ്പുഴയിലും ബ്ലാക്ക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്തു

By Web TeamFirst Published May 27, 2021, 10:33 PM IST
Highlights

ഒരുമാസം മുമ്പ് കൊവിഡ് ഭേദമായ ഇദ്ദേഹത്തിന് കഴിഞ്ഞ ദിവസമാണ് രോഗലക്ഷണം കണ്ടുതുടങ്ങിയത്.

മാവേലിക്കര: ആലപ്പുഴ ജില്ലയിലും ബ്ലാക്ക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്തു. ഓണാട്ടുകരയിലെ പത്തിയൂര്‍ പഞ്ചായത്ത് നിവാസിയായ 72 കാരനാണ് രോഗബാധ കണ്ടെത്തിയത്. പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലാണ് ഇദ്ദേഹത്തിന്റെ താമസം. ഒരുമാസം മുമ്പ് കൊവിഡ് ഭേദമായ ഇദ്ദേഹത്തിന് കഴിഞ്ഞ ദിവസമാണ് രോഗലക്ഷണം കണ്ടുതുടങ്ങിയത്.

മാവേലിക്കരയിലുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വിശദമായ ചികിത്സയ്ക്ക് ഇദ്ദേഹത്തെ തിരുവല്ലയിലുള്ള മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. രക്ത സ്രാവത്തെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മേഖലയില്‍ കൂടുതല്‍ പരിശോധന നടന്നുവരികയാണ്. നിലവില്‍ 19 വാര്‍ഡുകള്‍ കര്‍ശന നിരീക്ഷണത്തിലാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!