മാവൂരിൽ നാട്ടുകാർക്ക് തലവേദനയായി 'ബ്ലാക്ക് മാൻ'; പൊലീസ് അന്വേഷണം തുടങ്ങി

By Web TeamFirst Published Apr 27, 2020, 7:00 AM IST
Highlights

മാവൂരിന്‍റെ പലഭാഗങ്ങളിലും കഴിഞ്ഞ ഒരാഴ്ചയായി പലസമയത്തും ബ്ലാക്മാന്‍റെ സാന്നിധ്യമുണ്ടായെന്നാണ് നാട്ടുകാരുടെ പരാതി. 

കോഴിക്കോട്: ലോക്ക് ഡൗണ്‍ കാലത്ത് കോഴിക്കോട് മാവൂരിൽ നാട്ടുകാർക്ക് തലവേദനയായി ബ്ലാക്ക് മാൻ. നാട്ടിൽ പലയിടത്തും രാപ്പകൽ വ്യത്യാസമില്ലാതെ ബ്ലാക് മാൻ വിലസുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. മാവൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

മാവൂരിന്‍റെ പലഭാഗങ്ങളിലും കഴിഞ്ഞ ഒരാഴ്ചയായി പലസമയത്തും ബ്ലാക്മാന്‍റെ സാന്നിധ്യമുണ്ടായെന്നാണ് നാട്ടുകാരുടെ പരാതി. ഞായറാഴ്ച ഉച്ചക്ക് വീടിനടുത്തെ പറമ്പിലേക്ക് കയറുന്നിതിനിടെ ബ്ലാക്മാനെ കണ്ടെന്നാണ് പള്ളിയോൾ നങ്ങാലൻകുന്നത്ത് സജിത പറയുന്നത്. മുഖത്ത് കറുത്ത ചായം തേച്ച രൂപത്തെ കണ്ട് സജിത ഭയന്നോടി

നാട്ടുകാരുടെ തെരച്ചിലിൽ ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല. അര മണിക്കൂറിനുള്ളിൽ തൊട്ടടുത്ത് ചളുക്കിൽ സക്കീനയുടെ വീട്ടു വളപ്പിലും അജ്ഞാതനെ കണ്ടെന്ന് പരാതി ഉയർന്നു. 

നായർ കുഴി, കൂളിമാട്, വെള്ളലശ്ശേരി ഭാഗങ്ങളിലും ഒരാഴ്ചയായി നാട്ടുകാരുടെ ഉറക്കം കെടുത്തുകയാണ് ബ്ലാക് മാൻ അഭ്യൂഹം. വീടിന്‍റെ ജനൽ കല്ലെറിഞ്ഞ് തകർത്തതുൾപ്പടെയുള്ള പരാതികൾ കിട്ടിയിട്ടുണ്ട്. സംഭവം വിശദമായി അന്വേഷിക്കാനാണ് മാവൂർ പൊലീസിന്‍റെ തീരുമാനം.

click me!