തേങ്ങയിടാന്‍ കയറിയ തൊഴിലാളി തെന്നി വീണ് മരിച്ചു

Published : Apr 26, 2020, 10:05 PM ISTUpdated : Apr 26, 2020, 10:53 PM IST
തേങ്ങയിടാന്‍ കയറിയ തൊഴിലാളി തെന്നി വീണ് മരിച്ചു

Synopsis

സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തേങ്ങയിടുമ്പോള്‍ തെങ്ങില്‍ നിന്നും താഴേക്ക് വീഴുകയായിരുന്നു

ഹരിപ്പാട്: തേങ്ങയിടുന്നതിനിടെ തെന്നി വീണ് തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. പള്ളിപ്പാട് അകവൂർ മഠം കോളനി രഞ്ജിത്ത് ഭവനത്തിൽ രാമകൃഷ്ണന്‍റെ മകൻ ഗണേശൻ  ( 52) ആണ്  മരിച്ചത്. ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിക്കാണ് അപകടം നടന്നത്.

പള്ളിപ്പാട് കുരീക്കാട് ജംങ്ഷന് തെക്ക് ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തേങ്ങയിടുമ്പോള്‍ തെങ്ങില്‍ നിന്നും താഴേക്ക് വീഴുകയായിരുന്നു. അപകടം നടന്ന ഉടനെ നാട്ടുകാർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

PREV
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു