വെള്ളായണി കായൽ തീരത്ത് തീപിടുത്തം; പതിനഞ്ച് ഏക്കറോളം സ്ഥലത്ത് തീ പടർന്നുപിടിച്ചു

Published : Feb 27, 2025, 04:08 AM IST
വെള്ളായണി കായൽ തീരത്ത് തീപിടുത്തം; പതിനഞ്ച് ഏക്കറോളം സ്ഥലത്ത് തീ പടർന്നുപിടിച്ചു

Synopsis

റെസ്ക്യൂ വാഹനം എത്താൻ കഴിയാത്ത പല ഭാഗങ്ങളിലും കായലിൽ നിന്ന് വെള്ളം ശേഖരിച്ചാണ് തീ അണച്ചത്

തിരുവനന്തപുരം: വെള്ളായണി കായൽ തീരത്ത് തീപിടിച്ചു. ഊക്കോട്, വെള്ളായണി ഭാഗത്ത് വൈകിട്ട് നാലു മണിയോടെയാണ് പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പിന്നാലെ ഫയർഫോഴ്സിനെ വിവരം അറിയിച്ചു. കായലിന് പുറത്തെ പോളകളും ഉണങ്ങിയ പുല്ലും കത്തിനശിച്ചു. കാറ്റ് വീശുന്ന ദിശയിലേക്ക് തീ പടർന്നിരുന്നതിനാൽ പതിനഞ്ച് ഏക്കറോളം വരുന്ന ഭാഗത്ത് തീ ആളിപ്പർന്നു കത്തി. 

റെസ്ക്യൂ വാഹനം എത്താൻ കഴിയാത്ത പല ഭാഗങ്ങളിലും കായലിൽ നിന്ന് വെള്ളം ശേഖരിച്ചാണ് തീ അണച്ചത്. സേനാഗങ്ങൾ വിവിധ ടീമായി തിരിഞ്ഞ് അര കിലോമീറ്ററോളം കാൽനടയായി എത്തിയാണ് കായലിന്റെ പല ഭാഗങ്ങിലായി കത്തിയ തീ നിയന്ത്രിച്ചത്. പ്രദേശത്ത്  ആരോ ചപ്പുുചവറുകൾ കത്തിച്ചതിൽ നിന്നാണ് തീ പിടുത്തം ഉണ്ടായതെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. വിഴിഞ്ഞത്ത് നിന്ന് ഫയർ ആന്റ് റെസ്ക്യൂ സേനാംഗങ്ങൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അസി. സ്റ്റേഷൻ ഓഫീസർ ജസ്റ്റിന്റെ നേതൃത്വത്തിൽ ഓഫീസർമാരായ സന്തോഷ് കുമാർ, ഷിജു, പ്രദീപ്, അൻ്റു , ഹരിദാസ്,  സജി എന്നിവർ ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

ഗ്യാസ് സിലിണ്ടർ ലോറി കത്തിയ്ക്കാൻ ശ്രമം, ഒഴിവായത് വൻദുരന്തം, മരിയ്ക്കാൻ വേണ്ടി ചെയ്തതെന്ന് മൊഴി
മുഖ്യമന്ത്രിയുടെ കലൂർ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ സദസിലിരുന്നയാൾ കുഴഞ്ഞു വീണു, സിപിആർ നൽകി രക്ഷകനായി ഡോ. ജോ ജോസഫ്