തിരൂരിൽ തോണി മറിഞ്ഞ് കാണാതായ രണ്ടുപേരുടെ കൂടി മൃതദേഹം കണ്ടെത്തി, മരണം നാലായി

Published : Nov 20, 2022, 08:54 AM ISTUpdated : Nov 20, 2022, 02:19 PM IST
തിരൂരിൽ തോണി മറിഞ്ഞ് കാണാതായ രണ്ടുപേരുടെ കൂടി മൃതദേഹം കണ്ടെത്തി, മരണം നാലായി

Synopsis

സ്ഥിരം കക്ക വാരാൻ പോകുന്ന അയൽവാസികൾ കൂടിയായ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്

മലപ്പുറം : മലപ്പുറം തിരൂരിൽ തോണി മറിഞ്ഞു കാണാതായ രണ്ടുപേരുടെ കൂടി മൃതദേഹം കണ്ടെത്തി. ഇട്ടികപ്പറമ്പില്‍ അബ്ദുല്‍ സലാം, കുഴിയിനി പറമ്പില്‍ അബൂബക്കര്‍ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രണ്ടു പേർ മരിച്ചിരുന്നു. കക്ക വാരാൻ പോയ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. 

തിരൂരിലെ പുറത്തൂരിലാണ് അപകടമുണ്ടായത്. ഈന്തു കാട്ടിൽ റുഖിയ, സൈനബ എന്നിവരുടെ മൃതദേഹം ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു. രണ്ടു പേരെ രക്ഷപ്പെടുത്തി. സലാമിനെയും അബൂബക്കറിനെയും കാണാതായിരുന്നു. ഇവരെയാണ് ഇപ്പോൾ കണ്ടെത്തിയത്. നാട്ടുകാരും പൊലീസ്, റവന്യൂ സംഘങ്ങളും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. 

ഭാരതപ്പുഴയിൽ ഒഴുക്കുള്ള ഭാഗത്താണ് അപകടമുണ്ടായത്. സ്ഥിരം കക്ക വാരാൻ പോകുന്ന അയൽവാസികൾ കൂടിയായ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. നാല് സ്ത്രീകളും രണ്ട് പുരുഷൻമാരും ആണ് തോണിയിൽ ഉണ്ടായിരുന്നത്. തോണിയിലുണ്ടായിരുന്ന മറ്റു രണ്ട് സ്ത്രീകൾ രക്ഷപ്പെട്ടു. 

Read More : കോളേജ് വിദ്യാർഥിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

PREV
Read more Articles on
click me!

Recommended Stories

റോഡിലേക്ക് പശു പെട്ടെന്ന് കയറിവന്നു, ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചു; പിന്നാലെ അപകടത്തിൽ ഡ്രൈവർ മരിച്ചു
മുൻപരിചയമുള്ള പെൺകുട്ടി സ്‌കൂളിലേക്ക് പോകുന്നത് കണ്ട് കാർ നിർത്തി, ലിഫ്റ്റ് വാഗ്ദാനം ചെയ്ത ശേഷം പീഡിപ്പിച്ചു; പോക്സോ കേസിൽ അറസ്റ്റ്