
കോഴിക്കോട്: നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്തിയ ബോട്ടിനെതിരെ നടപടിയെടുത്ത് അധികൃതര്‍. ബേപ്പൂര്‍ മുണ്ടിന്‍കാവ് പറമ്പ് ബിസ്മില്ല ഹൗസില്‍ കെപി റിയാസിന്റെ ഉടമസ്ഥതയിലുള്ള ഷാ അലി എന്ന ബോട്ടാണ് ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കസ്റ്റഡിയില്‍ എടുത്തത്. രണ്ടര ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. ബേപ്പൂര്‍ ഹാര്‍ബറില്‍ വെച്ച് ഇന്നലെ പകല്‍ ഒരുമണിയോടെയാണ് ബോട്ട് കസ്റ്റഡിയില്‍ എടുത്തത്.
നിയമവിരുദ്ധമായി ഇരട്ട വല ഉപയോഗിച്ചാണ് ഈ ബോട്ടിലുണ്ടായിരുന്നവര്‍ മത്സ്യബന്ധനം നടത്തിയത്. ഹാര്‍ബറില്‍ എത്തിയ ബോട്ട് അധികൃതര്‍ പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് ഡബിള്‍ നെറ്റ് ഉപയോഗിച്ചതായി കണ്ടത്. ഇവര്‍ പിടികൂടിയതില്‍ ഭൂരിഭാഗവും വളത്തിനായി കയറ്റിയയക്കുന്ന ക്ലാത്തി ഉള്‍പ്പെടെയുള്ള ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യമായിരുന്നു. ബോട്ട് കസ്റ്റഡിയില്‍ എടുത്ത ഉദ്യോഗസ്ഥര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam