
സുല്‍ത്താന്‍ബത്തേരി: വയനാട് ഇരുളം ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ കേഴമാനിനെ വേട്ടയാടിയ സംഘത്തെ വനംവകുപ്പ് പിടികൂടി. മൂടക്കൊല്ലി സ്വദേശികളായ അനില്‍ മാവത്ത് (48), പഴമ്പിള്ളിയില്‍ റോമോന്‍ (43), എള്ളില്‍ വീട്ടില്‍ വര്‍ഗീസ് എന്ന ജോയി (62), കള്ളിയാട്ട്കുന്നേല്‍ വിഷ്ണു ദിനേശ് (28) എന്നിവരാണ് അറസ്റ്റിലായത്. നാല്‍വര്‍സംഘം സൗത്ത് വയനാട് വനം ഡിവിഷന് കീഴില്‍ വരുന്ന ചെതലത്ത് റേഞ്ചിലുള്‍പ്പെട്ട മൂടക്കൊല്ലി വനഭാഗത്ത് നിന്ന് കേഴ മാനിനെ വേട്ടയാടി പിടിക്കുകയായിരുന്നു. മാനിന്റെ ജഡത്തിന് പുറമെ നാടന്‍ തോക്ക്, കാര്‍ എന്നിവ സംഘത്തില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
രണ്ടുമാസത്തിനിടെ മൂടക്കൊല്ലി വനമേഖലയില്‍ നിന്നും തോക്കുമായി പിടികൂടുന്ന രണ്ടാമത്തെ വേട്ടസംഘമാണിത്. രണ്ട് സംഭവങ്ങളുടെയും പശ്ചാലത്തില്‍ പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കുമെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ അജിത്ത് കെ രാമന്‍ അറിയിച്ചു. രണ്ടു മാസത്തിനിടെ മൂടക്കൊല്ലി മേഖലയില്‍ നിന്നും കള്ള തോക്കുമായി പിടികൂടുന്ന രണ്ടാമത്തെ വേട്ട സംഘമാണ് ഇത്. ഈ ഭാഗത്ത് പരിശോധന കര്‍ശനമാക്കുമെന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ അജിത്.കെ.രാമന്‍ അറിയിച്ചു.
ചെതലത്ത് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം.കെ. രാജീവ് കുമാര്‍, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.പി. അബ്ദുല്‍ ഗഫൂര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ പി.വി. സുന്ദരേശന്‍, എം.എസ് സുരേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ സി. ഷൈനി, പി. അനീഷ, സി.വി. രഞ്ജിത്ത്, പി.ബി. അശോകന്‍, ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് രവി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam