തലനാരിഴക്ക് രക്ഷപ്പെട്ടു! നിയന്ത്രണം തെറ്റി മണിക്കൂറുകൾ കായലിൽ, യാർഡിലേക്ക് കൊണ്ടുപോയ ബോട്ടിന്റെ ഷാഫ്റ്റ് ഒടിഞ്ഞു

Published : Jun 13, 2025, 09:22 PM IST
Boat shaft Broke

Synopsis

മങ്കൊമ്പിൽനിന്ന് വടുതല യാർഡിലേക്ക് കൊണ്ടുപോയ ബോട്ടിന്റെ ഷാഫ്റ്റ് ഒടിഞ്ഞു. നിയന്ത്രണംതെറ്റി മണിക്കൂറുകൾ കായലിലൂടെ ഒഴുകിയ ബോട്ട് മുഹമ്മ ജെട്ടിയിലെത്തിച്ചു.

മുഹമ്മ: മങ്കൊമ്പിൽനിന്ന് വടുതല യാർഡിലേക്ക് കൊണ്ടുപോയ ബോട്ടിന്റെ ഷാഫ്റ്റ് ഒടിഞ്ഞു. നിയന്ത്രണംതെറ്റി മണിക്കൂറുകൾ കായലിലൂടെ ഒഴുകിയ ബോട്ട് മുഹമ്മ ജെട്ടിയിലെത്തിച്ചു. ഇന്ന് ഉച്ചക്ക് മണ്ണഞ്ചേരിക്ക് സമീപത്തെ കായലിന്റെ മധ്യഭാഗത്തായിരുന്നു സംഭവം. ഇൻഫന്റ് ജീസസ് ബോട്ടിന്റെ ഷാഫ്റ്റാണ് ഒടിഞ്ഞത്. ബോട്ടിലെ ജീവനക്കാരെ ജലഗതാഗതവകുപ്പ് മുഹമ്മ സ്റ്റേഷൻ മാസ്റ്റർ ഷാനവാസ് ഖാന്റെ നേതൃത്വത്തിലാണ് കരക്കെത്തിച്ചത്. ബോട്ടിൽ സ്രാങ്ക് സന്തോഷ്‌ കുമാർ, ബോട്ട് ഓണർ ജൈമോൻ, മത്തായി പുന്നമട എന്നിവരായിരുണ്ടായിരുന്നത്. ബോട്ടിലെ ജീവനക്കാർ മുഹമ്മ പൊലീസ് സ്റ്റേഷനിലാണ് ആദ്യംവിവരമറിയിച്ചത്. തുടർന്ന് മുഹമ്മ സ്റ്റേഷനിലെ റെസ്ക്യൂ ബോട്ട് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിത്. റെസ്ക്യൂ ജീവനക്കാരായ ബ്രോട്ട് സ്രാങ്ക് സൂരജ്, ബോട്ട് ലാസ്കർ ഷജാസ് എന്നിവർ നേതൃത്വം നൽകി. സ്വകാര്യ ബോട്ടിന്റെ സഹായത്തോടെ വടുതല യാർഡിലേക്ക് മാറ്റി.

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്