
നിലമ്പൂർ: പ്രളയമുന്നൊരുക്കത്തിന്റെ ഭാഗമായി നിലമ്പൂരിൽ സജ്ജീകരണങ്ങൾ ഊർജിതമാക്കി. ഇതിന്റെ ഭാഗമായി ദുരന്തനിവാരണ അതോറിറ്റിയുടെ ബോട്ടുകൾ നിലമ്പൂരിലെത്തി. ഏഴ് ബോട്ടുകളാണ് അതോറിറ്റി നിലമ്പൂരിൽ എത്തിച്ചത്. പൊന്നാനിയിലെ മത്സ്യതൊഴിലാളികൾ ഉൾപ്പെടെ എല്ലാ സജ്ജീകരണങ്ങളോടെയാണ് ബോട്ടുകൾ എത്തിച്ചത്.
കഴിഞ്ഞ പ്രളയത്തിൽ ഏറ്റവും വലിയ ദുരന്തം ഏറ്റുവാങ്ങിയ പോത്തുകൽ, എടക്കര പഞ്ചായത്തുകളിലേക്കാണ് ആദ്യ ബോട്ടുകൾ കൊണ്ടുപോയത്. ചാലിയാർ,കരുളായി വഴിക്കടവ്, മൂത്തേടം പഞ്ചായത്തുകളിലേക്കും ബോട്ടുകൾ എത്തിക്കും. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ കൂടുതൽ നാശം സംഭവിച്ച നിലമ്പൂരിൽ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശ പ്രകാരമാണ് മുൻകരുതലുകൾ ശക്തമാക്കിയത്. ഏതു സമയത്തും ആളുകളെ സുരക്ഷിത ഇടങ്ങളിലേക്ക് എത്തിക്കാനുള്ള നടപടികളും പൂർത്തികരിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam