മലപ്പുറത്ത് രണ്ടിടങ്ങളിലായി പുഴയിൽ രണ്ട് സ്ത്രീകളെ മരിച്ച നിലയിൽ കണ്ടെത്തി

Published : Mar 04, 2025, 05:34 PM IST
മലപ്പുറത്ത് രണ്ടിടങ്ങളിലായി പുഴയിൽ രണ്ട് സ്ത്രീകളെ മരിച്ച നിലയിൽ കണ്ടെത്തി

Synopsis

മലപ്പുറത്ത് രണ്ടിടങ്ങളിലായി പുഴയില്‍ രണ്ട് സ്തീകളുടെ മൃതദേഹം കണ്ടെത്തി. എടക്കരയിൽ പുന്നപ്പുഴയിലാണ് രാവിലെ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഉച്ചയ്ക്ക് നിലമ്പൂര്‍ വടപുറത്തും പുഴയില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.

മലപ്പുറം: മലപ്പുറത്ത് രണ്ടിടങ്ങളിലായി പുഴയില്‍ രണ്ട് സ്തീകളുടെ മൃതദേഹം കണ്ടെത്തി. എടക്കരയിൽ പുന്നപ്പുഴയിലാണ് രാവിലെ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മൂത്തേടം സ്വദേശി ലതയാണ് മരിച്ചത്. 52 വയസായിരുന്നു. കാറ്റാടി പാലത്തിനു സമീപത്താണ് രണ്ട് ദിവസം പഴക്കമുള്ള നിലയില്‍ മൃതദേഹം കണ്ടത്.

ഉച്ചയോടെ നിലമ്പൂര്‍ വടപുറത്തും പുഴയില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കുതിരപ്പുഴയിലാണ് അരുവാക്കോട് സ്വദേശി കുഞ്ഞുട്ടിയെന്ന വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുളിക്കാനിറങ്ങയപ്പോള്‍ അപകടത്തില്‍ പെട്ടതാണോയെന്ന് സംശയമുണ്ട്. രണ്ട് മൃതദേഹവും ഇൻക്വസ്റ്റിനുശേഷം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ബോഡി ബിൽഡിങ് താരങ്ങളെ പൊലീസിൽ നിയമിക്കാനുള്ള നീക്കത്തിന് തിരിച്ചടി; തീരുമാനം സ്റ്റേ ചെയ്ത് ട്രിബ്യൂണൽ

 

PREV
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്, തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്